വീടിന്റെ വാതിലും ജനല്‍ പാളിയും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന് നേരെ ഗുണ്ടാ ആക്രമണം;

ചവറയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ പാളിയും കതകും അക്രമികള്‍ തകര്‍ത്തു.
ചവറ ചെറുശ്ശേരി ഭാഗം ഭാവനാലയത്തില്‍ സുമയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. നിരവധി കേസില്‍ ഉള്‍പ്പെട്ട ജാരീസും കൂട്ടാളിയും ചേര്‍ന്നാണ് ഇന്നലെ രാത്രി ഒമ്പതോടെ ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.
സംഭവ സമയത്ത് സുമയും 14-ഉം 11-ഉം വയസുള്ള പെണ്‍കുട്ടികളും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
സുമയുടെ ഭര്‍ത്താവ് അനില്‍കുമാറുമായിട്ടുള്ള ഏതോ മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച സന്ധ്യയ്ക്ക് വാളുമായി എത്തിയ ഇതേ സംഘം ഇടവഴിയില്‍ വെച്ച് സുമയേയും കുടുംബത്തേയും ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ചവറ പോലസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഉണ്ടായില്ലായെന്നും ആരോപണം ഉണ്ട്. വീട് കയറി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്.
https://www.facebook.com/Malayalivartha























