കറുത്ത മുത്ത് സീരിയലിലെ കരച്ചിലുകാരികളായ പെണ്ണുങ്ങളല്ല കേരളത്തിലെ സ്ത്രീകൾ; സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അംഗം വ്യന്ദ കാരാട്ട്

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദ കാരാട്ട് പറഞ്ഞു.ഇത് പാർട്ടിയുടെ ശക്തമായ തീരുമാനമാണ്. പി.കെ ശശി എം.എൽ.എയ്ക്കെതിരായ പീഡന ആരോപണം സംബന്ധിച്ച് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
എം. എൽ. എയ്ക്ക് എതിരായ പരാധി പാർട്ടി പൂഴ്ത്തിവച്ചിട്ടില്ല. അങ്ങനെ പറയുന്നത് ശരിയല്ല. പരാതി കിട്ടിയ ഉടൻ തന്നെ ശക്തമായ അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തിരുന്നു. അതു കൊണ്ടാണ് കേന്ദ്ര നേതൃത്വം ഈ വിഷയത്തിൽ നടപടിയെടുക്കാത്തത്.കേന്ദ്രത്തിന് പരാതി കിട്ടുന്നതിനും മുമ്പ് തന്നെ സംസ്ഥാന നേതൃത്വം സമർത്ഥമായി പ്രശ്നം പരിഹരിച്ചു കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























