ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിഎസ്‌സി തയ്യാറാക്കിയ വിവാദ ചോദ്യം ഒഴിവാക്കി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിഎസ്‌സി തയ്യാറാക്കിയ വിവാദ ചോദ്യം ഒഴിവാക്കി. തിങ്കളാഴ്ച ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് മൂല്യനിര്‍ണയത്തില്‍'ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍' എന്ന ചോദ്യം ഒഴിവാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ചോദ്യം വിവാദമായതോടെയാണ് തീരുമാനം. ചോദ്യത്തില്‍ ബിന്ദുവിന്റേയും, കനക ദുര്‍ഗയുടെയും പേരുകള്‍ ഓപ്‌ഷനായി നല്‍കുകയും ചെയ്തിരുന്നു. സൈക്യാട്രി അസി. പ്രഫസര്‍ തസ്തികയിലേക്കുളള പരീക്ഷയിലാണ് ഈ ചോദ്യം വരുന്നത്. ഇതിനെതിരെ പിഎസ്‌സി അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























