കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടല്‍... എംപാനല്‍ ഡ്രൈവര്‍മാര്‍ പുറത്തായാല്‍ 700ഓളം സര്‍വിസുകളെ ബാധിക്കും

ഹൈകോടതി വിധിപ്രകാരം കെ.എസ്.ആര്‍.ടി.സിയിലെ 1861 എംപാനല്‍ െ്രെഡവര്‍മാര്‍ പുറത്തായാല്‍ 700ഓളം സര്‍വിസുകളെ ബാധിക്കും. ഒഴിവുണ്ടെങ്കിലും സാമ്പത്തിക സാഹചര്യം പരിഗണിച്ച് നികത്തിയാല്‍ മതിയെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസാധ്യത പരിശോധിച്ച് അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എംപാനല്‍ കണ്ടക്ടര്‍മാരെ പുറത്താക്കിയപ്പോള്‍ പകരം നിയോഗിക്കാന്‍ പി.എസ്.സി ലിസ്റ്റിലുള്ളവരുണ്ടായിരുന്നു.
എന്നാല്‍, ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഈ സ്ഥിതിയല്ല. റാങ്ക് ലിസ്റ്റ് ഇല്ല. ഏപ്രില്‍ 30ഓടെ താല്‍ക്കാലിക െ്രെഡവര്‍മാരെ പുറത്ത് നിര്‍ത്തിയാല്‍ പകരം എന്ത് എന്നതും വ്യക്തമല്ല. സ്ഥിരം നിയമനം നടത്തിയാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാകും. സിംഗിള്‍ ഡ്യൂട്ടിക്ക് താല്‍ക്കാലിക െ്രെഡവര്‍മാര്‍ക്ക് നല്‍കുന്നത് 550 രൂപയാണ്. സ്ഥിരം ഡ്രൈവര്‍മാര്‍ക്കിത് 800 1500 രൂപയാണ്. സുപ്രീംകോടതിയിലൂടെ കൈവന്ന അനുകൂല നിയമസാഹചര്യവും സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും മുന്‍ നിര്‍ത്തി സ്ഥിരംനിയമനം വേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ബസ് ജീവനക്കാര്‍ അനുപാതം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും ഇതു കുറക്കുന്നതിന് സ്ഥിരം നിയമനം കുറക്കണമെന്നാണ് സുശീല്‍ ഖന്ന നിര്‍ദേശിച്ചത്. എംപാനല്‍ കണ്ടക്ടര്‍മാരെ പുറത്താക്കിയപ്പോഴുണ്ടായ കുറവ് പരിഹരിക്കുന്നതിന് ഗ്രാമീണ മേഖലയിലെ സര്‍വിസുകളാണ് വെട്ടിച്ചുരുക്കിയത്.
"
https://www.facebook.com/Malayalivartha























