സ്റ്റുഡിയോ കുത്തി തുറന്ന് എല്ലാം അടിച്ചോണ്ട് പോയി... ഒടുക്കം ഒരു സാധനംപോലും നഷ്ടാപ്പെടുത്താതെ ലക്ഷങ്ങൾ വില വരുന്ന മോഷണ വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ... തൃശൂരില്‍ നിന്നും കണ്ടെടുത്ത വസ്തുക്കൾക്ക് പിന്നാലെ അന്വേഷണ സംഘം...

മൂന്നുലക്ഷം വിലവരുന്ന ഫൈവ്ഡി മാര്‍ക്ക് ഫോര്‍ ക്യാമറയും മൂന്നുലക്ഷം വിലവരുന്ന ഫൈവ്ഡി മാര്‍ക്ക് മൂന്ന് ക്യാമറകളും ഒന്നര ലക്ഷംരൂപ വില വരുന്ന സിക്‌സ് ഡിക്യാമറയും ഹെലിക്യാമറയും ടെലി ലെന്‍സും മറ്റു ലെന്‍സുകളുമാണ് മോഷണം പോയത്. അക്കിക്കാവ് കുരുയത്തോട് സ്വദേശി പ്രദീപിന്റെ സി.പി.എം. മെഡിക്കല്‍ ഷോപ്പ്, ന്യൂ ഐ കൂള്‍ ഫ്രിഡ്ജ് റിപ്പയറിങ് ഷോപ്പ്, പട്ടാമ്ബി വങ്കത്തൊടി വീട്ടില്‍ ഷാഫിയുടെ ഡെസിക്കോപ്പാ കൂള്‍ബാര്‍, പെരുമ്ബിലാവ് കോട്ടപ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ രൂപ്കല ഫോട്ടോസ്റ്റാറ്റ് ഷോപ്പ് എന്നിവിടങ്ങളിലും ഇതേദിവസം മോഷണശ്രമം നടന്നിരുന്നു. അക്കിക്കാവ് സെന്ററിലെ ഫോര്‍ സ്‌നാപ് സ്റ്റുഡിയോയില്‍നിന്നും മോഷണം പോയ സാധനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അക്കിക്കാവ് വലിയകത്തു നസീമയുടെ വീടിനു മുമ്ബിലെ ഗേറ്റിനു സമീപത്ത് ഇന്നലെ ഉച്ചയ്ക്ക് 12നാണ് മൂന്നു സഞ്ചികളിലായി സാധനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മോഷണംപോയ അഞ്ചു ക്യാമറകളില്‍ നാലെണ്ണവും ലെന്‍സും ഫ്‌ളാഷ് ലൈറ്റുമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നംകുളം എസ്.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തൊണ്ടിമുതലുകള്‍ പോലീസ് സ്‌റ്റേഷനിലേക്കെത്തിച്ചു. കൂടുതല്‍ പരിശോധനക്കായി വിരലടയാള വിദഗ്ധര്‍ എത്തുമെന്ന് പോലീസ് പറഞ്ഞു. അക്കിക്കാവ് ടി.എം.വി.എച്ച്.എസ്. സ്‌കൂളിന് സമീപത്തുള്ള ഫോര്‍ സ്‌നാപ് സ്റ്റുഡിയോയില്‍നിന്നാണ് പത്ത് ലക്ഷത്തോളം രൂപ വിലയുള്ള ക്യാമറകളും ലെന്‍സുകളും ഹെലികാമും മോഷണം പോയത്.
മങ്ങാട് തിരുത്തിപറമ്ബില്‍ പ്രവീണ്‍, പതിയാന വളപ്പില്‍ ഫസലു എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഫോര്‍സ്‌നാപ് സ്റ്റുഡിയോ. നാല് വര്‍ഷമായി അക്കിക്കാവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ ആദ്യമായാണ് മോഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha























