കാമുകനെ വിശ്വസിച്ച് രാവിലെ വീട്ടുകർക്കെതിരെ ഫേസ്ബുക്ക് ലൈവ്; വൈകുന്നേരം കാമുകൻ ചതിച്ചെന്ന് പറഞ്ഞ് മറ്റൊരു ഫേസ്ബുക്ക് ലൈവ്:- തൊട്ടുപിന്നാലെ ഫേസ്ബുക്ക് ലൈവിൽ കാമുകൻ- പെങ്കൊച്ച് വീഡിയോ ഇട്ടലല്ലേ, ലൈക്കും ഷെയറുമുള്ളൂ... ഇപ്പോൾ ഞാനായി കുറ്റക്കാരൻ! ഞാൻ പെട്ടൂ

സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ജീവിയ്ക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി ഫേസ്ബുക്ക് ലൈവിലെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈവിലെത്തി ഒളിച്ചോടുകയാണെന്ന് അറിയിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ ഇതേ പെണ്‍കുട്ടി മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാരെല്ലാം ബന്ധത്തിന് എതിരായിരുന്നെന്നും ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സ്‌നേഹത്തിന്റെ ബലത്തിന് വേണ്ടി പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു ബലത്തിനുവേണ്ടി യുവാവ് നിര്‍ബന്ധിച്ച് വീഡിയോ എടുപ്പിയ്ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടില്ലെന്ന് ഉറപ്പ് നല്‍കിയതാണ്. പക്ഷേ താന്‍ ചതിക്കപ്പെട്ടെന്നും, തനിക്ക് പറ്റിയ അബദ്ധമാണ്. ഇനി ഇങ്ങനെയൊരു ബന്ധം വേണ്ടെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ ഒളിച്ചോടിയിട്ടില്ല. അച്ഛനും അമ്മയും നിരപരാധികളാണെന്നും താന്‍ അവരുടെ കൂടെ വീട്ടിലുണ്ടെന്നും വീട്ടില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ മറുപടിയുമായി കാമുകനും രംഗത്തെത്തി. അവളുടെ വീഡിയോ ഞാൻ കണ്ടിരുന്നു. പക്ഷെ ഇതിന്റെ സത്യാവസ്ഥ ഇതല്ല. ഇവൾ പഠിക്കുന്നത് മേരിഗിരി കൂത്താട്ടുകുളത്താണ്. അവിടന്ന് പിറവം വണ്ടി കയറി ഇവിടെ വന്നിറങ്ങി, താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും, ഇനി വീട്ടിലേയ്ക്ക് തിരിച്ച് പോകില്ലെന്നും ഫോണിലൂടെ അറിയിച്ചു. പിന്നാലെ ഞാൻ അവളെ പിക്ക് ചെയ്ത് കാറിൽ വരുന്ന വഴിയിലാണ് ഈ വീഡിയോ അവളെടുത്തത്.
എങ്ങനെ കാണിച്ചിട്ടാണേലും കുഴപ്പമില്ല, നമുക്ക് ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞ് അവളുത്തന്നെയാണ് ആ വീഡിയോ വൈറലാക്കിയത്. ഇപ്പോൾ ഈ പെങ്കൊച്ച് പറയുന്നിടത്താണ് നമ്മുടെ നാട് നിക്കുന്നെ, സോ അതുകൊണ്ടു അത് ഭയങ്കര വൈറലാകുന്നു, ഇപ്പോൾ ഞാനായി കുറ്റക്കാരൻ. എന്റെ ഭാഗത്ത് ആരുല്ല. സോ ഞാൻ പെട്ടു, അതാണ് സംഭവിച്ചത്, ഞാൻ ഇത് ഷെയർ ചെയ്യാനൊന്നും പോകുന്നില്ല. പെങ്കൊച്ച് വീഡിയോ ഇട്ടലല്ലേ ലൈക്കും ഷെയറുമുള്ളു- ഇതായിരുന്നു ഫേസ്‍ബുക്കിലൂടെ കാമുകന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha























