Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടും കല്‍പ്പിച്ച് ബിജെപി... സുരേഷ് ഗോപി കൊളുത്തിവച്ച അയ്യന്‍ പ്രയോഗം ഏറ്റെടുത്ത് നരേന്ദ്രമോഡി; പ്രകടന പത്രികയില്‍ ശബരിമല ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഇതുന്നയിക്കാന്‍ അവകാശമുണ്ട്

09 APRIL 2019 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല വിഷയം വീണ്ടും സജീവമാണ്. കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക യഥാര്‍ത്ഥത്തില്‍ സുരേഷ് ഗോപിയേയും രക്ഷിച്ചിരിക്കുകയാണ്. 

ശബരിമലയുടെ പാരമ്പര്യവും ആചാരവും സംരക്ഷിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ വ്യക്തമാക്കിയതിനാല്‍, ഇതേക്കുറിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഇതുസംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ശബരിമല വിഷയം സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അപവാദപ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാനാകില്ല. കോടതിക്കുമാത്രമേ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാനാകൂ. ഹിന്ദുത്വത്തിന്റെപേരില്‍ വോട്ട് പിടിക്കുകയെന്നത് നിയമവിധേയമായ കാര്യമാണ്. അത് ചെയ്യുകതന്നെ ചെയ്യും. ഇവിടെമാത്രം നടപടിയെടുക്കാന്‍ കേരളം ഒറ്റത്തുരുത്തല്ല. സംഭവത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

അതേസമയം ചട്ടലംഘനം നടത്തിയെന്നാരോപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിശദീകരണം നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരണം. പ്രസംഗത്തിന്റെ കോപ്പി നല്‍കിയാല്‍ വിശദമായ മറുപടി നല്‍കാമെന്നും കമ്മീഷനെ അറിയിച്ചു.

തൃശൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗം ചട്ടലംഘനമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സ്ഥാനാര്‍ഥി സുരേഷ് ഗോപിയും എന്‍ഡിഎയും. ഇത് വ്യക്തമാക്കുന്ന വിശദീകരണമാണ് സുരേഷ് ഗോപി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത് .

ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലയെന്നും സുരേഷ് ഗോപി വിശദീകരണത്തില്‍ വാദിക്കുന്നു. പ്രചാരണത്തിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ല. പ്രസംഗത്തില്‍ സമുദായ മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശമില്ല.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് വ്യക്തമാക്കുന്ന പ്രസംഗത്തിന്റെ സിഡി നല്‍കിയാല്‍ വിശദമായ മറുപടി നല്‍കാമെന്നും സുരേഷ് ഗോപി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ശബരിമല വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച ഭരണകൂടത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന പ്രസംഗമാണ് ചട്ടലംഘനമായി ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്നലെയാണ് പുറത്തിറക്കിയത്. രാജ്യ സുരക്ഷക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സങ്കല്‍പ്പ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പുറത്തിറക്കിയത്.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ വഴികളും തേടും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. പൌരത്വ ഭേതഗതി ബില്‍ പാസ്സാക്കും. സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണം നടപ്പാക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുവാന്‍ ഭരണ ഘടന ഭേദഗതി ചെയ്യും.

പ്രകടനപത്രികയില്‍ ശബരിമല വന്നതോടെ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. കാരണം ഇക്കാരണം കൊണ്ടാണ് എന്‍എസ്എസ് ഇടഞ്ഞ് നിന്നത്. കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പേരുദോഷം മാറ്റാന്‍ ഇത് സഹായിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends