Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവലാളന്‍മാര്‍ കലമുടക്കുമ്പോള്‍... ജയസാധ്യതയുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ കെടുത്താന്‍ ഒരു കൂട്ടം സ്വന്തം നേതാക്കള്‍; വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ പ്രചരിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം

09 APRIL 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്ഥാനാര്‍ത്ഥികളെ സ്‌നേഹിച്ച് കൊല്ലരുതെന്ന് ബിജെ പി . പ്രത്യേകിച്ച് കുമ്മനത്തെ പോലെ ജയസാധ്യത ഉള്ളവരെയെങ്കിലും... 

വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ഒരു ലക്ഷത്തോളം ലഘു ലേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ആറ്റിങ്ങല്‍ അവനവന്‍ ചേരിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് നോട്ടീസുകള്‍ പിടിച്ചെടുത്തത്. ശബരിമല: കമ്മ്യുണിസ്റ്റ് ഭീകരതയും കോണ്‍ഗ്രസിന്റെ വഞ്ചനയും എന്ന പേരില്‍ അച്ചടിച്ച ലഘുലേഖകളാണ് പിടികൂടിയത് . ഒരു ഇന്നോവ കാര്‍ നിറയെ ഇത്തരം നോട്ടീസുകളായിരുന്നു. കലൂര്‍ പാവക്കുളത്ത് ശബരിമല കര്‍മ്മ സമിതി സംസ്ഥാന കാര്യാലയത്തിന്റെ പേരിലാണ് ലഘുഘേകള്‍ അച്ചടിച്ചിരിക്കുന്നത് . 

ഹിന്ദു ഐക്യവേദി നേതാവ് കിളിമാനൂര്‍ സുരേഷ് ഉള്‍പ്പെടെയുള്ളവരാണ് നോട്ടീസ് വിതരണത്തിനായി കൊണ്ടുപോയത് . മതത്തിന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ലഘുലേഖകള്‍ കൊണ്ടുവ്ന്ന വാഹനം പൊലീസ് പിടിച്ചെടുത്തു. ലഘുലേഖകളുടെയും വാഹനത്തിന്റെയും മറ്റും ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തെളിവിനായി വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. 

ബിജെപി നേതാക്കള്‍ക്ക് വേണ്ടിയാണ് ശബരിമല നോട്ടീസ് എത്തിച്ചതെന്ന സംശയം വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് സ്ഥിതീകരണമെന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും അത്തരമൊരു സംശയത്തിന് ബലം പകരുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

തിരുവനന്തപുരത്ത് ജയ സാധ്യതയുള്ള കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ചങ്കിടിപ്പിലാണ്. സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. മുമ്പും തെരഞ്ഞടുപ്പ് കേസുകളില്‍ പോസ്റ്ററുകള്‍ വിവാദമായിട്ടുണ്ട്. പോസ്റ്ററിന്റെ പേരില്‍ ജയം ഇല്ലാതായ നേതാക്കളും ഉണ്ടായിട്ടുണ്ട്. പോസ്റ്റര്‍ വിവാദത്തെ അട്ടിമറിയായി കരുതുന്നവരും കുറവല്ല. ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇല്ലാതാക്കാനുള്ള ശ്രമമായി ചില നേതാക്കളെങ്കിലും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ഇത്തരം പോസ്റ്ററുകളെത്തിച്ച് വിജയം ഇല്ലാതാക്കരുതെന്നാണ് കുമ്മനത്തിന്റെ അഭ്യര്‍ത്ഥന.

ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നിലപാടാണ് സ്വീകരിച്ച് വരുന്നത്. ഒരു തരത്തിലും അവര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല. ദൈവത്തിന്റെ പേര് പറഞ്ഞതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിക്കുകയും ചെയ്തു. സുരേഷ് ഗോപിയും അയ്യപ്പന്റെ പേരില്‍ തൂങ്ങി നില്‍ക്കുന്നു. ദൈവത്തെ ഉപയോഗിച്ച് വോട്ടു പിടിക്കാന്‍ സമ്മതിക്കില്ലെന്ന് ടീക്കാറാം മീണ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ ബിജെപി അത് കാര്യമാക്കിയില്ല. അതാണ് വിവാദങ്ങള്‍ കൊഴുക്കാനുള്ള പ്രധാന കാരണം. 

മുമ്പ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും പോസ്റ്റര്‍ പ്രിന്റ് ചെയ്‌തെന്ന ആരോപണത്തില്‍ അന്ന് നിയമസഭാ സ്പീക്കര്‍ ആയിരുന്ന എം വിജയകുമാര്‍ തോറ്റ ചരിത്രം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. സ്വന്തം സ്ഥാനാര്‍ത്ഥി ജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ഇത്തരം പോസ്റ്റര്‍ കൊണ്ടു വന്ന് അവരുടെ സാധ്യത ഇല്ലാതാക്കരുതെന്നാണ് നേതാക്കളുടെ അഭ്യര്‍ത്ഥന.

ബി ജെ പി ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അയ്യപ്പനെ പൂര്‍ണമായും തിരുവനന്തപുരത്ത് നിന്നു മാറ്റി നിര്‍ത്തണം എന്നു തന്നെയാണ് അവരുടെ ആവശ്യം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends