വീട്ടില്‍ വച്ച് നടന്ന പൂജയ്ക്കിടെ പൂജാരിയുടെ മട്ടും, ഭാവവും മാറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയെ നാട്ടുകാര്‍ പിടികൂടി പഞ്ഞിക്കിട്ടു; പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. പതിനേഴുകാരിയുടെ പരാതിയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പൂജാരിയുമായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. നാട്ടുകാരുടെ കയ്യേറ്റത്തില്‍ പരിക്കേറ്റ മഹേഷ് പണിക്കരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടില്‍ വച്ച് നടന്ന പൂജയുടെ മറവിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ കൈയ്യേറ്റത്തിന് വിധേയനായ മഹേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























