കല്യാണ സദ്യ നടത്താന്‍ വെള്ളമില്ലാതെ വലയുകയായിരുന്ന വധുവിന്റെ വീട്ടുകാര്‍ക്ക് താങ്ങായി വരന്റെ വീട്ടുകാർ; വധുവിനെയും ബന്ധുക്കളെയും വാദ്യമേളങ്ങളുടെയും കാളയുടെയും അകമ്ബടിയോടെ സ്വാഗതം ചെയ്ത് വരനും കൂട്ടരും

വെള്ളമില്ലാതെ കല്യാണം നടത്തുന്നത് വെല്ലുവിളിയായപ്പോള്‍ കല്യാണം നീട്ടിവയ്ക്കാമെന്ന് വരെ തീരുമാനത്തിലെത്തി. ഈ സാഹചര്യത്തിലാണ് പെണ്‍വീട്ടുകാരുടെ ദുരിതമറിഞ്ഞ് വരനും വീട്ടുകാരും വിവാഹം മരക്കടവില്‍ നടത്താമെന്ന് തീരുമാനിച്ചത്. പനവല്ലിയില്‍ നിന്നു രാവിലെ വാഹനങ്ങളിലെത്തിയ വധുവിനെയും ബന്ധുക്കളെയും വാദ്യമേളങ്ങളുടെയും കാളയുടെയും അകമ്ബടിയോടെയാണ് സ്വാഗതം ചെയ്തത്.നാഗേഷിന്റെയും ശോഭയുടെയും വിവാഹമാണ് നടന്നത്.
കല്യാണ സദ്യ നടത്താന്‍ വെള്ളമില്ലാതെ വലയുകയായിരുന്നു വധുവിന്റെ വീട്ടുകാര്‍. ഇവരുടെ ദുരിതം കണ്ട് ഒടുവില്‍ വരന്റെ വീട്ടില്‍ വിവാഹം നടത്താമെന്ന് പറയുകയായിരുന്നു. വേടെഗൗഡ സമുദായത്തിലെ പതിവു തെറ്റിച്ചാണ് വരന്റെ വീട്ടില്‍ വിവാഹം നടത്തിയത്. പനവല്ലി മിച്ചഭൂമിയിലെ ചിന്നപ്പയുടെയും അമ്മിണിയുടെയും മകളാണ് ശോഭ. ഈസ്റ്റ് മരക്കടവ് കുള്ളക്കരിയില്‍ എങ്കിട്ടന്റെയും അമ്മിണിയുടെയും മകനാണ് നാഗേഷ്. വരനും സംഘവും വധുവിന്റെ വീട്ടിലെത്തി വിവാഹം നടത്തി വരന്റെ വീട്ടിലേക്കു മടങ്ങുകയാണു പതിവ്.
https://www.facebook.com/Malayalivartha























