കൊല്ലത്ത് അറിയപ്പെടുന്ന പകൽമാന്യൻ; സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ പതുങ്ങിയിരുന്നു സീൻ പിടിത്തം ഇഷ്ട ഹോബി; നട്ടുച്ചയ്ക്ക് മദ്ധ്യവയസ്‌ക വസ്‌ത്രം മാറുന്നതിനിടെ കട്ടിലിനടയില്‍ ഒളിഞ്ഞിരുന്ന ശ്യാംലാലിനെ കയ്യോടെ പൊക്കിയതോടെ കളി മാറി...

സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും ഭംഗം വരുത്തിയതിന് (ഇന്ത്യന്‍ ശിക്ഷാ നിയമം 354) ശ്യാംലാലിനെതിരെ കേസെടുത്തു. പരിക്കേറ്റ ശ്യാംലാലിന് ചികിത്സ നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ശ്യാംലാലിനെ ഉപദ്രവിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിന് നാട്ടുകാരായ ആറുപേര്‍ക്കെതിരെയും കേസുണ്ട്. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി അടുക്കള വാതില്‍ വഴി ശ്യാംലാല്‍ അകത്ത് കയറിയെന്നാണ് പൊലീസ് പറയുന്നത്. സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ പതിയിരുന്ന യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌ത് പൊലീസില്‍ ഏല്‍പ്പിച്ചത്.
നെടുങ്ങോലം പോളച്ചിറ സ്വദേശി ശ്യാംലാലാണ് കുടുങ്ങിയത്. ഞായറാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. മകളുമൊന്നിച്ച് ക്ഷേത്രോത്സവ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിയ മദ്ധ്യവയസ്‌ക വസ്‌ത്രം മാറുന്നതിനിടെയാണ് കട്ടിലിനടയില്‍ ശ്യാംലാലിനെ കണ്ടത്. അമ്മയും മകളും ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികള്‍ ശ്യാംലാലിനെ മര്‍ദ്ദിച്ച ശേഷമാണ് പരവൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. നേരത്തെ ഒരു തവണ ശ്യാംലാല്‍ സ്‌ത്രീയെ ശല്യം ചെയ്‌തിരുന്നു. അന്ന് സ്‌ത്രീയുടെ ബന്ധുക്കള്‍ ശ്യാംലാലിനെ താക്കീത് ചെയ്‌ത് വിട്ടയച്ചിരുന്നതായി പൊലീസ് പറഞ്ഞു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ശ്യാംലാല്‍ സ്‌ത്രീയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് നിസാര പരിക്കേറ്റു.
https://www.facebook.com/Malayalivartha























