കടലിൽ മുങ്ങിത്താണ യുവാവിന് രക്ഷകനായി നേവി ഉദ്യോഗസ്ഥൻ; ഓടിയെത്തിയവർ കടലിൽ ഇറങ്ങാൻ ധൈര്യം കാട്ടാതിരുന്നപ്പോൾ കടലിലേക്ക് എടുത്തുചാടി, ദീലിപിൻറെ വായ്ക്കുള്ളിൽ കുടുങ്ങിയ കണ്ടൽ ചെടികള്‍ പുറത്തെടുത്ത ശേഷം കൃത്രിമശ്വാസം നൽകി ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥന് അഭിനന്ദനങ്ങളുമായി സേനാംഗങ്ങൾ...

ശക്തമായ അടിയൊഴുക്കിനെ തുടർന്ന് വൈപ്പിൻ കടലിൽ മുങ്ങിത്താണ യുവാവിന് രക്ഷകനായി നേവി ഉദ്യോഗസ്ഥൻ. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടു കൂടിയാണ് സംഭവം. ഒംറംഗാബാദ് സ്വദേശി ദിലീപ് കുമാറാണ് അപകടത്തിൽ പെട്ടത്. കടലിൽ കുളിക്കാനെത്തിയതായിരുന്നു ഇയാൾ. ശക്തമായ അടിയൊഴുക്കിനെ തുടർന്നാണ് മുങ്ങിത്താഴ്ന്നത്. സമീപത്തുണ്ടായിരുന്ന പലരും ഓടിയെത്തിയെങ്കിലും ആരും കടലിലേക്ക് ഇറങ്ങാന്‍ ധൈര്യം കാട്ടിയില്ല.
ഭാര്യക്കൊപ്പം അവധിയാഘോഷിക്കാൻ വൈപ്പിനിലെത്തിയ രാഹുല്‍ ദലാല്‍ എന്ന നേവി ഉദ്യോഗസ്ഥനാണ് കടലിലേക്ക് എടുത്തുചാടി ദീലീപ് കുമാറിൻറെ ജീവൻ രക്ഷിച്ചത്. പല തവണ ഇരുവരും മുങ്ങിത്താഴ്ന്നെങ്കിലും ഒടുവിൽ ദീലീപുമായി രാഹുല്‍ കരക്കെത്തി. ഇന്ത്യൻ നേവിയാണ് ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വാര്‍ത്ത പങ്കുവെച്ചത്. കരക്കെത്തി കൃത്രിമശ്വാസം നൽകാൻ ശ്രമിക്കുമ്പോഴാണ് ദീലിപിൻറെ വായ്ക്കുള്ളിൽ കണ്ടൽ ചെടികള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. അവ പുറത്തെടുത്താണ് രാഹുല്‍ കൃത്രിമശ്വാസം നൽകിയത്.
https://www.facebook.com/Malayalivartha























