കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ മരടില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ മരടില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കു പരിക്കേറ്റു. ഇടുക്കി സ്വദേശി രമേശന്‍ ആണ് മരിച്ചത്. ശിവപ്രസാദ്, രാഹുല്‍ എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. പുലര്‍ച്ചെ 6.30 ഓടെ മരട് പഴയ സിനി തിയറ്ററിന് സമീപമായിരുന്നു അപകടം. റോഡ് വശത്തുകൂടി നടന്നു പോവുകയായിരുന്ന മൂന്ന് പേരെ തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും തെറിച്ച് സമീപത്തുള്ള കാനയിലേക്ക് വീണു.
ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് മൂന്ന് പേരെയും മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രമേശനെ രക്ഷിക്കാനായില്ല. രണ്ട് പേരുടെയും പരിക്ക് ഗുരുതരമായതിനാല്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. വൈക്കത്ത് നിന്നും കുണ്ടന്നൂരിലേക്ക് മേളക്കാരുമായി വന്ന കാറാണ് അപകടത്തില്‍ പെട്ടത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. മരട് പോലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha























