മലപ്പുറത്ത് മൂന്ന് വയസ്സുകാരിയെ മുത്തശ്ശി മര്‍ദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... ഇരുട്ടു മുറിയില്‍ അടച്ചിട്ടതും ഭക്ഷണം നല്‍കാതെ മര്‍ദിച്ചതും അന്ധവിശ്വാസത്തിന്റെ പേരിൽ... കുട്ടി വീട്ടില്‍ താമസിച്ചാല്‍ നാശമുണ്ടാകുമെന്ന സിദ്ധന്റെ വാക്കുകളിൽ മറ്റൊന്നും ചിന്തിക്കാനായില്ല...

കുട്ടി കുടുംബത്തിന് ശാപമാണെന്ന അന്ധവിശ്വാസമാണ് കുട്ടിയെ ഏറ്റെടുക്കാന്‍ കുടുംബം വിമുഖത കാണിക്കുന്നതിന് കാരണമെന്നാണ് വിവരം. ഈ കുട്ടി താമസിക്കുന്ന വീട്ടില്‍ നാശമുണ്ടാകുമെന്ന് കുടുംബത്തെ ആരോ വിശ്വസിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മാതാവിനെയും ചൈല്‍ഡ് ലൈന്‍ അഭയ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. കുട്ടികളുടെ മുത്തശ്ശിയാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ചത്. മതിയായ ഭക്ഷണമോ പോഷകാഹാരമോ കിട്ടാതെ മൂന്നുവയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.
മെലിഞ്ഞുണങ്ങിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ എല്ലുകള്‍ പൊന്തിയനിലയിലായിരുന്നു. ഇവരെ സ്കൂളിലോ അങ്കണവാടിയിലോ വിട്ടിരുന്നില്ല. പെണ്‍കുട്ടി കുടുംബത്തിന് ശാപമാണെന്നും നാശമാണെന്നും ഏതോ സിദ്ധന്‍ വിശ്വസിപ്പിച്ചിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് കുട്ടിക്ക് ഭക്ഷണം പോലൂം നല്‍കാതെ ഇരുട്ടുമുറിയില്‍ അടച്ചിട്ടതും ഭക്ഷണം നല്‍കാതെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയതെന്നുമാണ് സൂചനകള്‍. അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത നാല് കുട്ടികളെ കഴിഞ്ഞദിവസമാണ് ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയത്. ഏറ്റെടുക്കാന്‍ കുടുംബവും വിസമ്മതിച്ചതോടെ കുട്ടി ചൈല്‍ഡ് ലൈന്റെ ഭാഗമാകും.
സാമ്ബത്തിക പരാധീനതയാണ് കുടുംബം കുട്ടിയെ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതിന് കാരണമായി പറയുന്നത്. അതേസമയം കഴിഞ്ഞദിവസം ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയ ബാക്കി മൂന്നുകുട്ടികളെയും ഇവരുടെ മാതാവിനെയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























