കെ.എം. മാണിയുടെ ആരോഗ്യനില വീണ്ടും വഷളാകുന്നു; സ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ

ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ.എം. മാണിയുടെ ആരോഗ്യനില വീണ്ടും വഷളാകുന്നതായി ആശുപത്രി വൃത്തങ്ങൾ. മണിക്കൂറുകൾക്ക് മുന്നേ അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം സാധാരണനിലയിലായെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും മൂന്ന് മണിയോടെ ഗുരുതമാവുകയായിരുന്നു. അതേസമയം അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചെങ്കിലും ഇപ്പോൾ ഹൃദയമിടിപ്പിപ്പും രക്ത സമ്മർദ്ദവും കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. വര്‍ഷങ്ങളായി ശ്വാസകോശ രോഗബാധിതനായി അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘമാണ് ചികിത്സിക്കുന്നത്.
https://www.facebook.com/Malayalivartha























