തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടിയൂരിൽ തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വാഹനം ബ്രേക്ക് ചെയ്തതിനെ തുടർന്ന് നെഞ്ച് വാഹനത്തിന്റെ കമ്പിയിൽ ഇടിച്ചതു മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുൻപ് പത്രികാ സമർപ്പണത്തിനെത്തിയ ഗോപകുമാർ പത്രിക മറന്നത് വലിയ വാർത്തയായിരുന്നു. സജി ചെറിയാൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളുമായി എത്തിയപ്പോഴായിരുന്നു അബദ്ധം സംഭവിച്ചത്.
https://www.facebook.com/Malayalivartha























