ഏത് കൊടുങ്കാറ്റിന് നടുവിലും ഒരു മഹാമേരുവിനെ പോലെ അക്ഷോഭ്യനായി നിന്ന അുതുല്യ വ്യക്തിത്വമായിരുന്നു മാണി സര്; കെ.എം മാണിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഏത് കൊടുങ്കാറ്റിന് നടുവിലും ഒരു മഹാമേരുവിനെ പോലെ അക്ഷോഭ്യനായി നിന്ന അുതുല്യ വ്യക്തിത്വമായിരുന്നു മാണി സര്- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കര്‍ഷകര്‍ക്കു വേണ്ടി അതിശക്തമായി നിലകൊണ്ട രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല അനുശോചന കുറിപ്പില്‍ പറഞ്ഞു.
മണ്ണില്‍ അധ്വാനിക്കുന്നവര്‍ക്ക് മാണി സാറിന്റെ മനസില്‍ എന്നും ഒരിടമുണ്ടായിരുന്നു. ഭരണകര്‍ത്താവ് എന്ന നിലയില്‍ എന്ത് ചെയ്യുന്പോഴും അത് കര്‍ഷകര്‍ക്ക് ഗുണകരമാകുമോ എന്നാണ് അദ്ദേഹം ആദ്യം നോക്കിയിരുന്നത്. മാണി സാറിന്റെ ലോക പ്രശസ്തമായ അധ്വാന വര്‍ഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനം പോലും കര്‍ഷകരുടെ ക്ഷേമമായിരുന്നു- ചെന്നിത്തല പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഒരു യുഗമാണ് മാണി സാറിന്റെ ദേഹവിയോഗത്തിലൂടെ അസ്തമിക്കുന്നതെന്നും ചെന്നിത്തല അനുസ്മരിച്ചു.
https://www.facebook.com/Malayalivartha























