ഞാന്‍ അദ്ദേഹത്തെ ഒരുപാട് എതിര്‍ത്തിട്ടും അനുകൂലിച്ചിട്ടുമുണ്ട്... എത്രയൊക്കെ കയര്‍ത്ത് പറഞ്ഞാലും അദ്ദേഹം തിരിച്ചൊന്നും പറയാതെ സൗമന്യായിരുന്ന് എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്; കെ.എം മാണിയോടൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് പി.സി ജോര്‍ജ്

കെ.എം മാണിയോടൊത്തുള്ള ഓര്‍മ്മകള്‍ പി.സി ജോര്‍ജ് പങ്കുവച്ച് പി.സി. ജോര്‍ജ് എംഎല്‍എ. മാണി സാര്‍ ഒരിക്കലും തന്നോട് കയര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും ഞാന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും അദ്ദേഹം തിരിച്ചൊന്നും പറയാതെ സൗമന്യായിരുന്ന് തന്നെ അതിശയപ്പെടുത്തിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് ഓര്‍മ്മിക്കുന്നു.
എത്രമാത്രം ചീത്ത വിളിച്ചാലും ചിരിച്ചോണ്ട് ജോര്‍ജേ എന്നേ വിളിക്കൂ. താന്‍ ഒരുപാട് എതിര്‍ത്തിട്ടും അനുകൂലിച്ചിട്ടുമൊക്കെ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തിന് ഇത് നികത്താനാത്ത നഷ്ടമാണെന്ന് ജോര്‍ജ് അനുസ്മരിച്ചു. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആരുമില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അറിയാം. അസുഖമായ ശേഷം കാണാന്‍ കഴിഞ്ഞില്ലെന്നത് വലിയ ദുഃഖമാണ്. മാണി സാര്‍ ഇല്ലാത്ത കോട്ടയം രാഷ്ട്രീയവും ഉള്ള രാഷ്ട്രീയവും രണ്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha























