ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.... 20 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 91 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ്

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. 20 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 91 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ തന്നെ ആന്ധ്രപ്രദേശ് (25 സീറ്റ്), തെലങ്കാന (17 സീറ്റ്) സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
ഉത്തര്‍പ്രദേശ് (എട്ട്), അസം(അഞ്ച്), ഉത്തരഖണ്ഡ് (അഞ്ച്), ബംഗാള്‍ (രണ്ട്), ബിഹാര്‍ (നാല്), ത്രിപുര (ഒന്ന്), അരുണാചല്‍പ്രദേശ് (രണ്ട്), ഛത്തിസ്ഗഢ് (ഒന്ന്), ജമ്മുകശ്മീര്‍ (രണ്ട്), മഹാരാഷ്ട്ര (ഏഴ്), മണിപ്പൂര്‍ (ഒന്ന്), മേഘാലയ (രണ്ട്), മിസോറം (ഒന്ന്), നാഗാലാന്‍ഡ് (ഒന്ന്), ഒഡിഷ (നാല്), സിക്കിം (ഒന്ന്), കേന്ദ്രഭരണ പ്രദേശങ്ങളായ അന്തമാന്‍, ലക്ഷദ്വീപ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha























