പാലായില്‍ വ്യാപാരികള്‍ വ്യാഴാഴ്ച കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിയ്ക്കും

പാലായില്‍ വ്യാപാരികള്‍ വ്യാഴാഴ്ച കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിയ്ക്കും. അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണിക്ക് ആദര സൂചകം നല്‍കിയാണ് ഹർത്താൽ . ഇന്ന് കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പത്തര മുതല്‍ കെ.എം.മാണിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും . അതിന് ശേഷം കോട്ടയം തിരുനക്കര മൈതാനിയിലേക്ക് വിലാപയാത്രയായി കൊണ്ടു വരും.
ഇവിടെ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ പാലായിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെയും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























