മാണിസാറിന്റെ പന്തുകളി; കുട്ടികൾക്കൊപ്പം അവരുടെ അപ്പൂപ്പനായി കളിച്ചുചിരിക്കുന്ന കെ.എം.മാണി രാഷ്ട്രീയകേരളത്തിന് പുതിയ മുഖം

കുടുംബമായിരുന്നു കെ.എം.മാണിയുടെ സ്വകാര്യ ഇഷ്ടം. മക്കളോടും കൊച്ചുമക്കളോടുമുള്ള ഇഷ്ടത്തിന് അടിവരയിടുകയാണ്. കുട്ടികൾക്കൊപ്പം അവരുടെ അപ്പൂപ്പനായി കളിച്ചുചിരിക്കുന്ന കെ.എം.മാണി രാഷ്ട്രീയകേരളത്തിന് പുതിയ മുഖമാണ്. ‘എടാ അത് സെൽഫ് ഗോളല്ലെടാ’ എന്നു കൊച്ചുമക്കളോട് തർക്കിക്കുന്ന മാണിയെ വിഡിയോയിൽ കാണാം. ആദ്യ കിക്കിൽ പന്തിനെക്കാൾ മുൻപെ അദ്ദേഹത്തിന്റെ ചെരുപ്പ് തെറിച്ചു പോയപ്പോൾ പൊട്ടിചിരിച്ച് കൊണ്ട് അത് ആസ്വദിക്കുകയാണ് അദ്ദേഹം.
ഹൈസ്കൂൾ കാലം മുതൽ കൂടെ കൂടിയ ഒരു ശീലമായിരുന്നു കെ.എം മാണിക്ക് പുകവലി. രാഷ്ട്രീയത്തിന്റെ പിരിമുറുക്കത്തിലും അത് തുടർന്നു പോണു. പലതവണ ഉപദേശങ്ങൾക്ക് വഴങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. എന്നാൽ ജീവിതത്തിൽ കടന്നു വന്ന ഒരു നിമിഷത്തിൽ അദ്ദേഹം തീരുമാനിച്ച്ു ഇനി ഞാൻ വലിക്കില്ല. കൗതുകവും സ്നേഹവും നിറഞ്ഞ ആ സംഭവം ഇങ്ങനെ.
അദ്ദേഹത്തിന്റെ മകൾ എൽസമ്മ അമ്മയാകാൻ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ നിമിഷം മുതൽ സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു അദ്ദേഹം പക്ഷേ. ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ല. ആരോഗ്യ നില വഷളായ മകളെ ആശുപത്രിയിലാക്കി. അമ്മയുടേയും കുഞ്ഞിന്‍റെ ജീവൻ ആശങ്കയിലായ നിമിഷത്തിൽ ആശുപത്രി വരാന്തയിൽ ഏറെ അസ്വസ്ഥനായി അദ്ദേഹം. ഇരുന്നും നടന്നുമൊക്കെ അദ്ദേഹം സകല ദൈവങ്ങളോടും പ്രാർഥിച്ചു. ഒരാപത്തും വരുത്തരുതേയെന്ന്. അങ്ങനെയെങ്കിൽ ഞാൻ പുകവലി നിർത്താമെന്നും നേർച്ച േനർന്നു. ആ പ്രാർഥന ദൈവം കേട്ടു. ഒരാപത്തും കൂടാതെ എൽസമ്മ പ്രസവിച്ചു. പറഞ്ഞ വാക്ക് മാണിയും പാലിച്ചു. പുകവലി പൂർണമായും നിർത്തി. അന്ന് കുത്തിക്കെടുത്തിയ സിഗരറ്റ് പിന്നീടൊരിക്കലും കെഎം മാണി കൈ കൊണ്ട് തൊട്ടിട്ടില്ലെന്ന് കുട്ടിയമ്മയും പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























