Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വലിയതോതില്‍ മുന്നേറുമ്പോള്‍ കൊണ്ടോട്ടി സഖാക്കള്‍ക്ക് വലിയ ആശങ്ക. സുരേന്ദ്രനെങ്ങാനും ജയിച്ച് കയറുമോ?

10 APRIL 2019 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വലിയതോതില്‍ മുന്നേറുമ്പോള്‍ കൊണ്ടോട്ടി സഖാക്കള്‍ക്ക് വലിയ ആശങ്ക. സുരേന്ദ്രനെങ്ങാനും ജയിച്ച് കയറുമോ? അതിനിടെയാണ് പി.സി ജോര്‍ജ്ജ് കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചത്. പി.സിയെ കാണാന്‍ സുരേന്ദ്രന്‍ പൂഞ്ഞാറിലെ വീട്ടിലെത്തി. അത് കൂടി കണ്ടപ്പോള്‍ കൊണ്ടോട്ടി സഖാക്കള്‍ക്ക് സഹിക്കാനായില്ല. സുരേന്ദ്രന് വേണ്ടി പി.സി വോട്ട് ചോദിച്ചപ്പോള്‍ സ്ത്രീകള്‍ പി.സി ആക്രമിച്ചു. അതിന്റെ വീഡിയോ ഇതാ... എന്ന് പറഞ്ഞ് കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെയിസ്ബുക്കില്‍ വീഡിയോ വന്നു. അതില്‍ പി.സിയോട് സ്ത്രീകള്‍ തട്ടിക്കയറുന്നത് കാണാം. വീഡിയോ അപ് ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം അത് വൈറലായി. അത് പി.സി ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംഭവത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. 

പലയിടത്തായി ചിന്നിച്ചിതറി കിടന്ന കേരളാകോണ്‍ഗ്രസുകാരെല്ലാം ഒന്നിച്ച കാലത്ത്്, പൂഞ്ഞാറിലെ തിടനാട് പഞ്ചായത്തിലെ പാരീഷ് ഹാളില്‍ ഒരു വനിതാ സമ്മേളനം നടന്നിരുന്നു. അതിനിടെ സംഘര്‍ഷം ഉണ്ടായി. വലിയ തോതില്‍ കൂട്ടത്തല്ലും പ്രശ്‌നങ്ങളും ഉണ്ടായി. അതിന്റെ വീഡിയോ ആരോ എടുത്തിരുന്നു. സുരേന്ദ്രന് പി.സി പിന്തുണ പ്രഖ്യാപിച്ച ശേഷം ഈ വീഡിയോ വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. കെ.സുരേന്ദ്രന് വോട്ട് ചോദിച്ച പി.സി ജോര്‍ജ്ജിനെ സ്ത്രീകള്‍ ആക്രമിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിപ്പിച്ചത്. കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെയിസ്ബുക്ക് പേജിലൂടെയായിരുന്നു പ്രചരണം. തന്നെ അപമാനിക്കാനും ഇല്ലായ്മ ചെയ്യാനും പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി പ്രചരിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ്ജ് ആരോപിക്കുന്നു. അതിനാല്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെയിസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലിനെതിരെയും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കേസ് എടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ്ജ് ഡി.ജി.പിക്ക് പരാതി നല്‍കി. 

പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സുരേന്ദ്രന്‍ അദ്ദേഹത്തെ കാണാനെത്തിയത്. പത്തനംതിട്ടയില്‍ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. വിശ്വാസികള്‍ക്ക് വേണ്ടി ജയില്‍ ശിക്ഷ വാങ്ങിയ ആളാണ് സുരേന്ദ്രന്‍. അതു കൊണ്ടു തന്നെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ വിജയിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അത് ഇടത്് നേതാക്കളെ ഉള്‍പ്പെടെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടാണ് പി.സിക്കെതിരെ ഇത്തരത്തിലൊരു വ്യാജപ്രചരണം നടത്തിയതെന്നും അറിയുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ മുമ്പ് പി.സി ജോര്‍ജ്ജ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഒ.രാജഗോപാല്‍ എം.എല്‍.എയ്‌ക്കൊപ്പം കറുപ്പുമണിഞ്ഞ് അദ്ദേഹം നിയമസഭയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. 

കെ.സുരേന്ദ്രനും പി.സി ജോര്‍ജ്ജും തമ്മില്‍ നല്ല ബന്ധമാണെന്ന് മുമ്പും ആക്ഷേപമുണ്ട്. സോളാര്‍ വിവാദകാലത്ത് സുരേന്ദ്രന് അത് സംബന്ധിച്ച രേഖകള്‍ നല്‍കിയത് പി.സി ജോര്‍ജ്ജാണെന്ന് മറ്റ് പല യു.ഡി.എഫ് നേതാക്കളും ആരോപിച്ചിരുന്നു. യു.ഡി.എഫിനുള്ളിലെ പല വിവരങ്ങളും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചകളിലും പുറത്ത് വിട്ടിരുന്നു. യു.ഡി.എഫ് വിട്ട ശേഷവും ആ ബന്ധം തുടര്‍ന്നിരുന്നു. പത്തനംതിട്ടയില്‍ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മറ്റ് മണ്ഡലങ്ങളിലെ പിന്തുണ സംബന്ധിച്ച് ഇതുവരെ പി.സി ജോര്‍ജ്ജോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷമോ യാതൊരു തീരുമാനവും എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പത്തനംതിട്ടക്ക് പുറമേ കോട്ടയത്തും പി.സി എന്‍.ഡി.എയ്ക്ക് പിന്തുണ നല്‍കുമെന്ന് അറിയുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends