ഭീകരബന്ധം; കോഴിക്കോട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു

ഭീകരബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നു കോഴിക്കോട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി വട്ടകണ്ടത്തിൽ ഷൈബുവിനെയാണ് കൊച്ചിയിൽനിന്നുള്ള എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്.
ഖത്തറിൽ നിന്നും കരിപ്പൂരിലെത്തിയ ഷൈബുവിനെ വിമാനത്താവളത്തിൽനിന്നും ചൊവ്വാഴ്ച രാവിലെയാണ് പിടികൂടിയത്. ഇയാളെ കൊച്ചിയിൽ ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha























