Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി... മരണാനന്തര ചടങ്ങുകള്‍ ഇന്ന് രണ്ടിന് തുടങ്ങും തുടര്‍ന്ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരം

11 APRIL 2019 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. ബുധനാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയത്തേക്കുള്ള മാര്‍ഗമധ്യേ നൂറുകണക്കിനാളുകള്‍ അഭിവാദ്യം അര്‍പ്പിക്കാനെത്തി. കോട്ടയത്ത് തിരുനക്കര മൈതാനിയിലും പാലായിലും പുഷ്പചക്രങ്ങളുമായി മണിക്കൂറുകളോളം ജനക്കൂട്ടം കാത്തുനിന്നു. മൃതദേഹം പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിയപ്പോള്‍ പാതിര പിന്നിട്ടു. ഇന്ന് പകല്‍ രണ്ടിന് വീട്ടില്‍ മരണാനന്തരചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌ക്കാരം.

പുഷ്പാലകൃതമായ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിലായിരുന്നു കൊച്ചിയില്‍ നിന്നും പാലായിലേക്കുള്ള അന്ത്യയാത്ര. മകന്‍ ജോസ് കെ മാണി എംപിയും പി ജെ ജോസഫും അടുത്ത ബന്ധുക്കളും അനുഗമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്തുരുത്തിക്കുസമീപം എത്തി പുഷ്പചക്രം അര്‍പ്പിച്ചു. വി എസ് അച്യുതാനന്ദനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കടുത്തുരുത്തിയിലും മന്ത്രി സി രവീന്ദ്രനാഥ് തലയോലപ്പറമ്ബിലും പുഷ്പചക്രം അര്‍പ്പിച്ചു.

പിന്നീടുള്ള കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്, തിരുനക്കര മൈതാനത്ത് വൈക്കം വിശ്വന്‍, കോട്ടയം ലോക്‌സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്‍, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, വി എം സുധീരന്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു. നെട്ടൂരിലെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ അനൂപ് ജേക്കബ്, പി ജെ ജോസഫ് എന്നിവരും പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളും ആദരാഞ്ജലി അര്‍പ്പിച്ചു. തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി വയസ്‌ക്കരക്കുന്നിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. മണര്‍കാട്, കിടങ്ങൂര്‍, ജന്മനാടായ മരങ്ങാട്ടുപിള്ളി എന്നിവിടങ്ങള്‍ പിന്നിട്ട് പാലായില്‍ എത്തുമ്പോള്‍ പാതിരാവ് കഴിഞ്ഞു 

 







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends