Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുൽ ഗാന്ധിയുടെ പാർട്ടി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പഞ്ചാബിലുമൊക്കെ ചെയ്തത് പോലെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേരള സർക്കാർ തയ്യാറാകാത്തതെന്തേ; സിപിഎം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷക മാർച്ച് സംഘടിപ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച് വിടി ബൽറാം

11 APRIL 2019 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി വി.ടി.ബൽറാം എം.എൽ.എ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്ന ദിവസം തന്നെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷക മാർച്ച് സംഘടിപ്പിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെയാണ് ബൽറാമിന്റെ വിമർശനം. പിണറായി വിജയന്റെ ഭാഷയിൽ ചോദിച്ചാൽ ഇതിലൂടെ എന്ത് രാഷ്ട്രീയ സന്ദേശമാണ് സി.പി.എം രാജ്യത്തിന് നൽകാൻ ശ്രമിക്കുന്നതെന്നും ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനൊപ്പം ഏഴ് ചോദ്യങ്ങളും ബൽറാം ഉന്നയിക്കുന്നുണ്ട്.

വിടി ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

എന്തൊരു രാഷ്ട്രീയ അശ്ലീലമാണ് ഈ സിപിഎമ്മിന്റേത് ! നരേന്ദ്ര മോദി കേരളത്തിൽ പ്രചരണത്തിനെത്തുന്ന ദിവസം തന്നെ സിപിഎം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷക മാർച്ച് സംഘടിപ്പിക്കുമത്രേ!!

പിണറായി വിജയന്റെ ഭാഷയിൽ തിരിച്ചു ചോദിച്ചാൽ എന്ത് രാഷ്ട്രീയ സന്ദേശമാണ് ഇതുകൊണ്ട് സിപിഎം രാജ്യത്തിന് നൽകാൻ ശ്രമിക്കുന്നത്? രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ആണ് ഇന്നത്തെ കാർഷിക പ്രതിസന്ധിക്ക് കാരണക്കാർ എന്നതോ? കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന് അഞ്ച് വർഷം കൊണ്ട് ഇന്ത്യൻ കാർഷികരംഗം തകർത്ത് തരിപ്പണമാക്കിയ, ആയിരക്കണക്കിന് കർഷകരെ ആത്മഹത്യയിലേക്ക് നയിച്ച നരേന്ദ്ര മോദിയെ രക്ഷപ്പെടുത്താനല്ലേ സിപിഎമ്മിന്റെ ഈ വയനാട്ടിൽ മാത്രമുള്ള കർഷകസമരം? മോദി മത്സരിക്കുന്ന വാരാണസിയിൽ സിപിഎമ്മിന് സമരമുണ്ടോ? കേരളത്തിൽത്തന്നെ ബിജെപി ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ പാലക്കാട്ടോ സിപിഎമ്മിന് കർഷക സമരം പോയിട്ട് ഏതെങ്കിലും തരത്തിലുള്ള സമരമുണ്ടോ? വയനാട്ടിലേതിനേക്കാൾ കർഷക ആത്മഹത്യകൾ സമീപകാലത്ത് നടന്ന ഇടുക്കിയിൽ സിപിഎം സമരത്തിനുണ്ടോ?

സംഘടനാപരമായി സിപിഎം അങ്ങേയറ്റം ദുർബ്ബലമായ സംസ്ഥാനങ്ങളിൽ വരെ അവിടത്തെ പ്രാദേശിക ഘടകങ്ങൾ കർഷകരെ സംഘടിപ്പിച്ച് ശക്തമായ മോദീ വിരുദ്ധ സമരങ്ങൾ സംഘടിപ്പിച്ച കാലത്തൊക്കെ ഉറക്കം നടിച്ചവരാണ് പാർട്ടിക്ക് ഇന്ത്യയിൽ ഏറ്റവും ശക്തിയുള്ള കേരളത്തിലെ സിപിഎമ്മുകാർ. മുൻപ് യുപിഎ സർക്കാരിനെതിരെ ആഴ്ചക്കാഴ്ചക്ക് കേന്ദ്ര വിരുദ്ധ സമരം നടത്തിയിരുന്ന സിപിഎമ്മിന് ഈ അഞ്ച് വർഷം ഓർമ്മയിൽ തങ്ങി നിൽക്കാവുന്ന ഒരൊറ്റ കേന്ദ്ര വിരുദ്ധ സമരം പോലും കേരളത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല, ചില വഴിപാട് സംയുക്ത പൊതുപണിമുടക്കുകൾ അല്ലാതെ. കഴിവില്ലാത്തതുകൊണ്ടല്ല, താത്പര്യമില്ലാത്തത് കൊണ്ടാണെന്ന് വ്യക്തം. മഹാരാഷ്ട്രയിലേയും മറ്റും കർഷകർ നടത്തിയ സമരങ്ങളുടെ ഫോട്ടോകൾ കേരളത്തിൽ പോസ്റ്ററിലും ഫേസ്ബുക്കിലുമൊക്കെ ഉപയോഗിക്കാൻ ആർക്കാണ് അവകാശം എന്നതിനേക്കുറിച്ച് തർക്കിക്കാനായിരുന്നു സിപിഎം ബുദ്ധിജീവികൾക്ക് താത്പര്യം.

ഏഴ് ചോദ്യങ്ങളാണ് സിപിഎമ്മിനോട് ഉന്നയിക്കാനുള്ളത്:

1)ഇന്നേവരെ നടത്താത്ത കർഷക സമരം ഈ തെരഞ്ഞെടുപ്പ് വേളയിൽ മാത്രം നടത്തുന്നത് എന്തുകൊണ്ടാണ്? ഇത് കർഷകരെ രാഷ്ട്രീയക്കരുവാക്കി അവഹേളിക്കാൻ വേണ്ടി മാത്രമുള്ളതല്ലേ?

2)ഈ കർഷകസമരത്തിന് ഇടുക്കി, കുട്ടനാട്, പാലക്കാട് പോലുള്ള സ്ഥലങ്ങൾ ഒഴിവാക്കി വയനാട് മാത്രം തെരഞ്ഞെടുക്കാൻ കാരണമെന്താണ്?

3)രാഹുൽ ഗാന്ധിയുടെ പാർട്ടി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പഞ്ചാബിലുമൊക്കെ ചെയ്തത് പോലെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേരള സർക്കാർ തയ്യാറാകാത്തതെന്തേ?

4)തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം മാത്രം കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന കപടനാടകം നടത്തിയതും പഴി ഉദ്യോഗസ്ഥരുടെ തലയിൽ ഇടുന്നതും എന്തിനാണ്? ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കടാശ്വാസം പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണ്?

5)കർഷകർക്കായി എല്ലാ വർഷവും പ്രത്യേക ബജറ്റ് തന്നെ അവതരിപ്പിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ പ്രഖ്യാപനത്തോട് യോജിക്കുന്നുണ്ടോ?

6)ഇത്രമാത്രം കർഷകദ്രോഹം നടത്തുന്ന രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും തെരഞ്ഞെടുപ്പിന് ശേഷം മറ്റ് എന്ത് കാരണമുണ്ടെങ്കിലും സർക്കാരുണ്ടാക്കാൻ പിന്തുണക്കില്ലെന്ന് സിപിഎം ഉറപ്പുപറയുമോ?

7)കേരളത്തിനേക്കാൾ കർഷകർ ദുരിതമനുഭവിക്കുന്ന പല സംസ്ഥാനങ്ങളിലും സിപിഎം രാഹുൽഗാന്ധിയുടെ പാർട്ടിയെ പിന്തുണക്കുന്നതിന്റെ സാംഗത്യം വിശദീകരിക്കാമോ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends