തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ സുപ്രീംകോടതി ഇളവ്

തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചു. ആചാരപ്രകാരമുള്ള സമയത്തുതന്നെ വെടിക്കെട്ട് നടത്താമെന്നും കോടതി ഉത്തരവിട്ടു. പടക്കത്തിനും സമയത്തിനും കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്.
അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു. വെടിക്കെട്ടിനു അനുമതി തേടി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്. ക്ഷേത്ര ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇളവ് നല്‍കണമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും നിയന്ത്രണം നീക്കുന്നതിനെ അനുകൂലിച്ചു.
"
https://www.facebook.com/Malayalivartha























