ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കൈയ്ക്ക് നീറ്റല്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും അത് കാര്യമാക്കിയില്ല.. നീറ്റല്‍ അനുഭവപ്പെട്ട ഭാഗത്ത് പിറ്റേന്ന് കുമികള്‍ പ്രത്യക്ഷപ്പെടുകയും അവ വലുതാകുകയും ഒപ്പം കരുവാളിപ്പുണ്ടാകുകയും ചെയ്തതോടെ കളി കാര്യമായി... കോട്ടയത്ത് യുവാവിന് സൂര്യാതപമേറ്റു

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 11, 12 തീയതികളില്‍ ജില്ലയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന്‍ ഇടയുണ്ട്.
കോട്ടയം നട്ടാശ്ശേരിയില്‍ ഒരാള്‍ക്ക് സൂര്യാതപമേറ്റു. വിലങ്ങയില്‍ വിമു ആര്‍ മോഹന്‍ (42) നാണ് സൂര്യാതപമേറ്റത്.കോട്ടയത്ത് സ്വകാര്യ കമ്ബനിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് വിമു. കഴിഞ്ഞ ദിവസം ഉച്ചയോടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കൈയ്ക്ക് നീറ്റല്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും അത് കാര്യമാക്കിയില്ല. നീറ്റല്‍ അനുഭവപ്പെട്ട ഭാഗത്ത് പിറ്റേന്ന് കുമികള്‍ പ്രത്യക്ഷപ്പെടുകയും അവ വലുതാകുകയും ഒപ്പം കരുവാളിപ്പുണ്ടാകുകയും ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം വിമു തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കോട്ടയം ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.
https://www.facebook.com/Malayalivartha























