മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു; കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെതിരെ പരാതി

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി സിപിഎം. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി.
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ മുസ്ലീം പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം. ഇതിനെതിരയാണ് പരാതി നല്‍കിയിരിക്കുന്നത്.
മതസ്പര്‍ധ വളര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ ജില്ലാ കളക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























