സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വകലാശാലകള്‍ക്ക് കീഴിലുമുള്ള വനിത ഹോസ്റ്റലുകളിലെ അന്തേവാസികളുടെ പ്രവേശനസമയം സര്‍ക്കാര്‍ രാത്രി 9.30 വരെ നീട്ടി

സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വകലാശാലകള്‍ക്ക് കീഴിലുമുള്ള വനിത ഹോസ്റ്റലുകളിലെ അന്തേവാസികളുടെ പ്രവേശനസമയം സര്‍ക്കാര്‍ രാത്രി 9.30 വരെ നീട്ടി. വഴുതക്കാട് വനിത ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെയും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനികളുടെയും അപേക്ഷകള്‍ പരിഗണിച്ചാണ് നടപടി. തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് വനിത ഹോസ്റ്റല്‍ അന്തേവാസികള്‍ നടത്തിയ സമരത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന ഈ ആവശ്യത്തിന് സംസ്ഥാനമാകെ പിന്തുണ ലഭിക്കുകയാണുണ്ടായത്. ആണ്‍കുട്ടികള്‍ക്കുള്ള അവകാശം പെണ്‍കുട്ടികള്‍ക്കും അനുവദിക്കാനായിരുന്നു പ്രക്ഷോഭം.
തുല്യാവകാശം ആവശ്യപ്പെട്ട് കേരളവര്‍മയിലെ രണ്ട് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ടെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. വിധി നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സമയം ദീര്‍ഘിപ്പിച്ച് നല്‍കി.
തൊട്ടുപിന്നാലെ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ രാത്രി പുറത്തിറങ്ങി കുട്ടികള്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനികളുടെ സമരത്തെ തുടര്‍ന്ന് കോളജിലെ ഹോസ്റ്റല്‍ സമയം 9.30 വരെ നീട്ടിയിരുന്നു.
https://www.facebook.com/Malayalivartha























