Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാര്‍ത്ഥന മുടക്കാറില്ല... തെരഞ്ഞടുപ്പില്‍ സുരേഷ് ഗോപി ശക്തമായി മുന്നേറുമ്പോള്‍ സന്തോഷമുണ്ട്; ജയിക്കാനായി പ്രാര്‍ത്ഥന എപ്പോഴുമുണ്ട്; എല്ലാം തുറന്ന് പറഞ്ഞ് ഭാര്യ രാധിക

12 APRIL 2019 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അന്ന് പെണ്ണുകാണാന്‍ വന്ന സുരേഷ് ഗോപിയാണ് രാധികയുടെ മനസില്‍ ഇപ്പോഴും. മുത്തശി ആറന്‍മുള പൊന്നമ്മയുടെ കട്ട സപ്പോര്‍ട്ടാണ് അന്നത്തെ വിവാഹം നടന്നത്. സിനിമാക്കാരനായതിനാല്‍ സുരേഷ് ഗോപിയെ പറ്റി എന്തൊക്കെ ഗോസിപ്പുകളാ പറഞ്ഞത്. അവസാനം എല്ലാം മറികടന്ന് സുരേഷ് ഗോപി രാധികയുടെ ഭാഗമായി. തന്റെ മനസറിഞ്ഞ ആളാണ് സുരേഷ് ഗോപിയെന്നാണ് രാധിക പറയുന്നത്. സുരേഷ് ഗോപിയുടെ എല്ലാ വിജയത്തിന് പിന്നിലും ഗായിക കൂടിയായ രാധികയുടെ നിറഞ്ഞ പ്രാര്‍ത്ഥനയുണ്ട്.

ഇപ്പോള്‍ തൃശൂരില്‍ സുരേഷ് ഗോപി പ്രചരണത്തിലാണ്. പ്രചാരണ ചൂടിന്റെ തിരക്കില്‍ വീട്ടിലെത്താന്‍ കഴിയാത്തതിന്റെ വിഷമമുണ്ട്. സുരേഷേട്ടന്റെ വിളിയെത്തിയാല്‍ തൃശൂരിലെത്തും. കൂടെയുണ്ടാകും. രാഷ്ട്രീയം അറിയാത്തതിനാല്‍ പ്രചാരണത്തിനിറങ്ങില്ല. മത്സരഫലം സംബന്ധിച്ച് ഒരു ടെന്‍ഷനുമില്ല. ഈ വീട്ടില്‍ ടെന്‍ഷന്‍ എന്ന വാക്കില്ല. വിഷു ആഘോഷം തൃശൂരില്‍ ആകാനാണ് സാദ്ധ്യത. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും താരവുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വാക്കുകളില്‍ വിജയപ്രതീക്ഷയല്ലാതെ മറ്റൊന്നില്ല..

ഭര്‍ത്താവിന്റെ മത്സരം സാംസ്‌കാരിക തലസ്ഥാനത്താണെങ്കില്‍ രാധികയുടെ പ്രാര്‍ത്ഥന തലസ്ഥാനമായ തിരുവനന്തപുരം ശാസ്തമംഗലത്തെ ലക്ഷ്മിയെന്ന് പേരുള്ള വീട്ടിലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിനായും പ്രാര്‍ത്ഥിക്കുന്നുണ്ട്. സുരേഷേട്ടന്‍ വീട്ടില്‍ രാഷ്ട്രീയം പറയാറില്ല. പ്രചാരണം തുടങ്ങിയതോടെ ദിവസവും വിളിക്കും. അന്നന്നത്തെ വിശേഷങ്ങള്‍ പറയും.പ്രചാരണത്തിന് പോകുമ്പോള്‍ ഓരോ സ്ഥലത്തും കണ്ട കാര്യങ്ങളും ജനങ്ങളുടെ സ്വീകരണവും വിവരിക്കും. 

ഇപ്പോള്‍ അച്ഛന്റെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അന്വേഷിച്ച്, മക്കളുടെ വിളിയും വരാന്‍ തുടങ്ങി. പ്രചാരണത്തിന്റെ ശക്തി എത്രത്തോളമുണ്ട്, അനുകൂലമാണോ, അച്ഛന്റെ വിജയ പ്രതീക്ഷ എത്രത്തോളമാണ് ഇതൊക്കെയാണ് അവര്‍ക്ക് അറിയേണ്ടത്. മക്കളായ ഭാഗ്യ കാനഡയിലും ഭാവ്‌നി ചെന്നൈയിലും മാധവ് യു.കെയിലുമാണ് പഠിക്കുന്നത്. 

അവര്‍ നേരിട്ട് അച്ഛനെ വിളിക്കില്ല. സുരേഷേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അവരോടും പറയും. നാട്ടിലുണ്ടെങ്കില്‍ ഉത്സവങ്ങള്‍ ഒരുമിച്ചാണ് ആഘോഷിക്കാറ്. ഇക്കുറി വിഷുവിന് മണ്ഡലത്തില്‍ നിന്ന് ഒരു മിനിറ്റ് പോലും വിട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ തൃശൂരില്‍ ആഘോഷിക്കാമെന്നാണ് ആഗ്രഹം. സാമൂഹിക പ്രവര്‍ത്തന രംഗത്ത് നേരത്തെ സുരേഷേട്ടന്‍ സജീവമാണ്. അതൊക്കെ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. രാജ്യസഭംഗമായതോടെ തിരക്ക് വര്‍ദ്ധിച്ചിരുന്നുവെന്നും രാധിക പറഞ്ഞു.

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂത്തമകന്‍ ഗോകുലെത്തും. സാഹാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ് നടന്‍ കൂടിയായ ഗോകുല്‍. ബംഗളൂരുവിലാണ് ഷൂട്ടിംഗ്. 15,16 തീയതികളിലായിരിക്കും ഗോകുല്‍ പ്രചാരണത്തിന് എത്തുക.

വീട്ടില്‍ ഇങ്ങനെ പ്രാര്‍ത്ഥനകള്‍ മുറുകുമ്പോള്‍ സുരേഷ് ഗോപി തൃശൂരില്‍ കളം നിറയുകയാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ തീരുമാനം ഉടനുണ്ടാകും. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടിലെന്നും ആണ് സുരേഷ് ഗോപിയുടെ വിശദീകരണം. താന്‍ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടര്‍ക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അയ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്യേഷ്ഠന്‍ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് തുടര്‍ന്ന് ബി.ജെ.പി. നല്‍കിയ വിശദീകരണം നല്‍കിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends