കലം തലയില്‍ കുടുങ്ങി, അഗ്‌നിരക്ഷാ സേനയ്ക്ക് പണിപ്പെടേണ്ടി വന്നത് ഒരു മണിക്കൂര്‍!

അരൂരിലെ ഒരു രണ്ടു വയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ കലം അഗ്‌നിരക്ഷാസേനയുടെ ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തെ തുടര്‍ന്നു വേര്‍പെടുത്തി.
തമിഴ്‌നാട് തേനി സ്വദേശി ലോകനാഥിന്റെ മകനാണ് സ്വയം കലം തലയില്‍ കമഴ്ത്തി ഒടുവില്‍ ഊരിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലായത്.
അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്ത് വാടകവീട്ടില്‍ താമസിക്കുകയാണ് ഇവര്‍.
കത്രിക ഉപയോഗിച്ചു കലം മുറിച്ചു നീക്കാന്‍ അഗ്‌നിരക്ഷാ സേനയ്ക്ക് ഏറെ പാടുപെടേണ്ടി വന്നു. കുട്ടിയുടെ രണ്ടു കാതുകളും കലം കൊണ്ട് അടഞ്ഞ് മൂടി.
അഗ്‌നിരക്ഷാസേന കലം മുറിക്കുന്ന സമയത്ത് കുട്ടി പരിഭ3ന്തനായി ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരുന്നു. കലം തലയില്‍ നിന്നു നീക്കം ചെയ്ത ഉടനെ കുട്ടി സേനാംഗങ്ങള്‍ക്കു റ്റാറ്റാ നല്‍കി.
കരഞ്ഞ് അവശനായ കുട്ടിക്കു ഇടയ്ക്കിടയ്ക്കു വെള്ളം നല്‍കുന്നുണ്ടായിരുന്നു. പിതാവ് ലോക് നാഥ് കൊച്ചിന്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ജീവനക്കാരനാണ്.
അരൂരിലെ അഗ്‌നിരക്ഷാ സേനാംഗങ്ങളായ പി.എം. പവിത്രന്‍, അമര്‍ജിത്, ശ്രീദാസ്, കണ്ണന്‍, ലൈജുമോന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് കലം മുറിച്ചു നീക്കിയത്.
https://www.facebook.com/Malayalivartha























