Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ; സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരാധകരുടെ വന്‍തിരക്ക്; പ്രവര്‍ത്തകരും ആരാധകരും നാട്ടുകാരും തിങ്ങിനിറഞ്ഞപ്പോള്‍ പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ നേതാക്കള്‍ പാടുപെടുന്നു

12 APRIL 2019 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരാധകരുടെ വന്‍തിരക്ക്. പുതുക്കാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ബുധനാഴ്ച താരത്തിന്റെ പ്രചാരണം. പ്രവര്‍ത്തകരും ആരാധകരും നാട്ടുകാരും തിങ്ങിനിറഞ്ഞപ്പോള്‍ പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ നേതാക്കള്‍ പാടുപെട്ടു. പലയിടത്തും ഗതാഗത തടസ്സമുണ്ടായി.രാവിലെ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴയില്‍ നിന്ന് പ്രചാരണം ആരംഭിച്ചു. താരത്തെ അടുത്തു കാണാനും സംസാരിക്കാനും നാട്ടുകാര്‍ തിക്കിത്തിരക്കി. തൃക്കൂര്‍, നെന്മണിക്കര, പറപ്പൂക്കര, മറ്റത്തൂര്‍, അളഗപ്പനഗര്‍ പഞ്ചായത്തുകളിലായിരുന്നു ബുധനാഴ്ച സുരേഷ് ഗോപിയുടെ പ്രചാരണം. വരന്തരപ്പിള്ളിയിലും ചെമ്പൂച്ചിറയിലും മുപ്ലിയത്തും മുട്ടിത്തടിയിലുമെല്ലാം വന്‍ ജനക്കൂട്ടം എത്തി.ഉച്ചയ്ക്ക് മുപ്ലിയം മാഞ്ഞൂരില്‍ സ്‌കൂളില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് തൊട്ടടുത്ത വീട്ടില്‍ വിശ്രമിച്ച ശേഷമാണ് സുരേഷ് ഗോപി പ്രചാരണം തുടര്‍ന്നത്. രാത്രി 9.30 -ന് ആമ്പല്ലൂരിലായിരുന്നു സമാപനം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്,പുതുക്കാട് മണ്ഡലം പ്രസിഡന്റ് രാജന്‍ വല്ലച്ചിറ, സജീവന്‍ അമ്പാടത്ത് തുടങ്ങിയവര്‍ അനുഗമിച്ചു.

അതേസമയം വിവാദപ്രസംഗങ്ങളും അപ്രതീക്ഷിത വിരുന്നുകൂടലുകളുമായി ചടുലമാണ് നടനും എംപിയുമായ സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രചാരണയാത്രകള്‍. മണ്ഡലപര്യടനത്തിനിടെ സാധാരണക്കാരുടെ വീടുകളില്‍ കയറി ഭക്ഷണം കഴിച്ചുകൊണ്ട് സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുമ്പോള്‍ സമൂഹമാധ്യമങ്ങളിലെ ട്രോളന്മാരും സംഗതി ഏറ്റെടുത്തിട്ടുണ്ട് ! 'കണ്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്... ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്' എന്ന കിലുക്കത്തിലെ കിട്ടുണ്ണിയുടെ ഡയലോഗ് ഓര്‍മപ്പെടുത്തും വിധമാണ് ട്രോളന്മാരുടെ ചില കണ്ടെത്തലുകള്‍. വീട്ടമ്മയെ ഞെട്ടിച്ച് സുരേഷ് ഗോപി വോട്ടറുടെ വീട്ടില്‍ കയറി മീന്‍കറി കൂട്ടി ഭക്ഷണം കഴിച്ചുകൊണ്ടുള്ള വോട്ടുപിടുത്തം പത്തു മുപ്പതു വര്‍ഷം മുന്‍പേ മോഹന്‍ലാല്‍ പയറ്റിയതാണെന്നു ചൂണ്ടിക്കാട്ടുകയാണ് സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'ഭൂമിയിലെ രാജാക്കന്മാര്‍' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മഹേന്ദ്രവര്‍മ എന്ന കഥാപാത്രം വോട്ടു തേടി നടക്കുന്ന രംഗം ചേര്‍ത്താണ് ട്രോള്‍.

അസ്സല് മീന്‍കറി വായീന്ന് വെള്ളം വരുന്നു മണ്ഡലത്തിലെ വോട്ടറായ ഒരു ചേട്ടത്തിയുടെ വീട്ടില്‍ കയറിച്ചെന്ന് വിശക്കുന്നുണ്ടെന്ന് പറഞ്ഞ് അടുക്കളയില്‍ കയറി കപ്പയും മീന്‍കറിയും കഴിക്കുന്ന മോഹന്‍ലാല്‍, വോട്ടു നേടാന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന സൂത്രപ്പണികളെ തിരശീലയില്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു.

മണലൂരിലുള്ള ഒരു വീട്ടില്‍ക്കയറി മീന്‍കറി കൂട്ടി സുരേഷ് ഗോപി ചോറുണ്ണുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിനൊപ്പം 'ഭൂമിയിലെ രാജാക്കന്മാ'രിലെ രംഗം ചേര്‍ത്തുവച്ചാണ് ട്രോളന്മാര്‍ ചിരിപ്പൂരം തീര്‍ക്കുന്നത്. 1987-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനാണ് വിജയം. അതുപോലെ, തൃശൂരിലെ വോട്ടര്‍മാരുടെ മനസ്സ് സുരേഷ് ഗോപി കീഴടക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നത്.

എന്നാല്‍ താനിത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്.എന്റെ സിനിമാക്കാരോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും. ഞാനിത് ഇരുപതു-ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ചെയ്യുന്നതാണ്. ഷൂട്ടിങ് കഴിയുമ്പോള്‍ കൃത്യമായി കാറില്ലെങ്കില്‍ അപ്പോള്‍ ഓട്ടോ പിടിച്ചു കേറിപ്പോകും. സമയത്തു ഭക്ഷണം തന്നില്ലെങ്കില്‍, സമീപത്തുള്ള ഏതെങ്കിലും വീട്ടില്‍ കയറി ചോറു ചോദിച്ചു വാങ്ങിക്കഴിക്കും. എനിക്കതിനകത്ത് ഒരു നാണവുമില്ല. അതു തന്നെയാണ് ഇപ്പോഴും ചെയ്തുള്ളൂ,സുരേഷ് ഗോപി നയം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends