രണ്ട് മാസത്തിനിടയിൽ 3,000 സ്വദേശികൾക്ക് തൊഴിൽ നൽകി സൗദി തൊഴിൽ മന്ത്രാലയം

ജിദ്ദയിൽ ആരോഗ്യരംഗത്ത് നിരവധി സ്വദേശികളെ നിയമിച്ചു. രണ്ട് മാസത്തിനിടയിൽ സ്ത്രീകളും പുരുഷന്മാരുമായ 3,000 സ്വദേശികൾക്കാണ് തൊഴിൽ നൽകിയതെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിൽ 700 പേർ മെഡിക്കൽ ജോലിക്കാരാണ്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് 40,000 സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിലവസരമുണ്ടാക്കാൻ തൊഴിൽ മന്ത്രാലയം ആരോഗ്യ മന്ത്രാലയം, മാനവ വിഭവ ശേഷി ഫണ്ട് (ഹദഫ്) അതോറിറ്റി, സൗദി കൗൺസിൽ ഓഫ് ചേമ്പേഴ്സ് എന്നിവയുമായി ധാരണയിൽ ഒപ്പുവെച്ചത്. കൂടുതൽ പേർക്ക് തൊഴിലവസരമൊരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha























