അടൂര്‍ പീഡനക്കേസ്: ഇര കൂറുമാറിയിട്ടും പ്രതികള്‍ക്ക് 21 വര്‍ഷം തടവ്

വിവാഹവാഗ്ദാനം നല്കി, പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകളിലായി 21 വര്‍ഷം തടവ്.
അടൂരില്‍ നിന്നും പെണ്‍സുഹൃത്തിനേയും ഒപ്പം കൂട്ടി, പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ വീയപുരം പണ്ടാരത്തില്‍ അഭിജിത്തിനെയും (വിശാഖ്) പെണ്‍സുഹൃത്ത് മാവേലിക്കര ചെറുകോല്‍ കണത്തില്‍ സൗമ്യ ഓമനക്കുട്ടനെയുമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ശിക്ഷിച്ചത്.
ഒന്നാം പ്രതി അഭിജിത്തിന് പീഡനക്കേസില്‍ എട്ടുവര്‍ഷവും പതിനായിരം രൂപയും തട്ടിക്കൊണ്ടുപോയതിന് ആറുവര്‍ഷം തടവും അയ്യായിരം രൂപ പിഴയും, പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമപ്രകാരം ഏഴുവര്‍ഷം തടവും, രണ്ടാം പ്രതി പെണ്‍സുഹൃത്തിന് തട്ടിക്കൊണ്ടു പോകുന്നതിനു കൂട്ടുനിന്നതിന് മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2009-ലാണ് കേസിനാസ്പദമായ സംഭവം. പന്ത്രണ്ടാം ക്ലാസില്‍ അടൂരില്‍ പഠിക്കുമ്പോഴാണ് ഒന്നാം പ്രതി അഭിജിത്ത് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് രണ്ടാം പ്രതിയായ പെണ്‍സുഹൃത്തിനെയും കൂട്ടി സ്‌കോര്‍പിയോ കാറില്‍ എറണാകുളത്തേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് കേസ്.
പീഡനക്കേസില്‍ പ്രധാന സാക്ഷിയായ ഇര കൂറുമാറിയിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെട്ട അപൂര്‍വം കേസുകളിലൊന്നാണ് ഇത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സി. ഈപ്പന്‍ ഹാജരായി.
https://www.facebook.com/Malayalivartha























