അടൂര്‍ നഗരമധ്യത്തിലെ റോഡില്‍ വന്‍ കുഴി രൂപപ്പെട്ടു; അധികൃതര്‍ അലംഭാവം കാട്ടുന്നതിനാല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ റോഡില്‍ ഓട്ടോക്കാര്‍ കുഴല്‍ നാട്ടി

അടൂര്‍ നഗരത്തില്‍ കെപി റോഡില്‍ സിഗ്‌നലിനു സമീപം മധ്യഭാഗത്തായി അപകടകരമാംവിധത്തില്‍ വന്‍ കുഴി രൂപപ്പെട്ടു. അടൂരില്‍ നിന്ന് തട്ട- പത്തനംതിട്ട, പറക്കോട്, ഏഴംകുളം, പത്തനാപുരം ഭാഗത്തേക്കും അവിടെ നിന്നും തിരികെയും വരികയും പോകയും ചെയ്യുന്ന വാഹനങ്ങള്‍ നിരന്തരം ഒത്തുചേരുന്ന ഭാഗമാണിത്.
റോഡപകടം ഒഴിവാക്കുന്നതിനായി ടൗണിലെ ഓട്ടോറിക്ഷത്തൊഴിലാളികള്‍ ജലസേചന വകുപ്പിന്റെ പൊട്ടിയ പൈപ്പ് കുഴിക്കുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. കെപി റോഡ് അടൂര്‍ ടൗണ്‍ മുതല്‍ പത്തനാപുരം വരെ റോഡ് ടാറിംഗ് നടത്തുമെന്നു അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും മറിയാ ആശുപത്രി മുതല്‍ പടിഞ്ഞാറോട്ട് ഗാന്ധി സ്മൃതി മൈതാനം വരെ ടാറിംഗ് നടത്താത്തതിനാല്‍ തകര്‍ന്നു കിടക്കുകയാണ്.
ഇതുവഴി കാല്‍നടയാത്ര പോലും സാധ്യമല്ല. ടാറിംഗ് ഇളകിയും പൈപ്പുലൈനുകള്‍ പൊട്ടിയും നിരവധി കുഴികളാണ് റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തും രൂപപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങള്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ കുംഭകര്‍ണ സേവ വിട്ടുണര്‍ന്നിട്ടില്ല.
https://www.facebook.com/Malayalivartha























