വീടിന്റെ വരാന്തയില്‍ സീലുകള്‍ പതിച്ച നിലയില്‍; വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി

ഏഴിമലയില്‍ വീടിന്റെ വരാന്തയില്‍ സീലുകള്‍ പതിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികളും വീട്ടുകാരും കരുതുന്നു.
ചെരിച്ചിലിലെ കൊയിലേരി സരോജിനിയുടെ വീട്ടു വരാന്തയിലാണ് ഇന്നലെ രാത്രി എട്ടോടെ മൂന്നു സീലുകള്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്.
ഇംഗ്ലീഷ് അക്ഷരങ്ങളായ എം, എ എന്നീ അക്ഷരങ്ങളാണ് ഒരു സീലില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞത്. മറ്റൊരു സീലില്‍ 2019 എന്നും കാണുന്നു.
രാത്രിയില്‍ നിലം തുടച്ചു വൃത്തിയാക്കുന്നതിനിടയിലാണ് മുന്‍വാതിലിനു മുന്നിലുള്ള ടൈലില്‍ സീലുകള്‍ പതിച്ചതായി കണ്ടെത്തിയത്.
രണ്ടരയിഞ്ച് വലിപ്പമുള്ള സീലിന്റെ മറ്റു ഭാഗങ്ങള്‍ നിലം തുടയ്ക്കുമ്പോള്‍ മാഞ്ഞു പോയതാണെന്ന് സരോജിനി പറയുന്നു.
നേവല്‍ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചിരിക്കുന്ന ചെരിച്ചില്‍ ഹരിജന്‍ കോളനിയിലുള്ളതാണ് സീലുകള്‍ പതിച്ചതായി കണ്ടെത്തിയ വീട്. വീട്ടു വരാന്തയില്‍ സീല്‍ പതിച്ചതായി കണ്ടെത്തിയ സംഭവം സരോജിനി പോലീസില്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























