മംഗള എക്‌സ്പ്രസില്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം

നിസാമുദീനില്‍നിന്ന് എറണാകുളത്ത് എത്തിയ മംഗള എക്‌സ്പ്രസില്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ആര്‍പിഎഫിന്റേയും കടവന്ത്ര പോലീസിന്റേയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സ്‌ഫോടക വസ്തുക്കള്‍ അധികൃതര്‍ നിര്‍വീര്യമാക്കി.
ഇന്നലെ ഉച്ചയ്ക്ക് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിയശേഷം കടവന്ത്ര പൊന്നുരുന്നി യാര്‍ഡിലേക്ക് മാറ്റിയ ട്രെയിനില്‍നിന്നാണ് സ്‌ഫോടകശേഖരം കണ്ടെത്തിയത്.
ഉരുണ്ട ആകൃതിയിലുള്ള 20 വസ്തുക്കളാണ് കണ്ടെത്തിയത്. ട്രെയിന്‍ വൃത്തിയാക്കുന്നതിനിടെ എസ് വണ്‍ കോച്ചിന്റെ സീറ്റിന് അടിയില്‍ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു. ജീവനക്കാരന്‍ ഇത് പരിശോധിക്കുന്നതിനിടെ ചെറിയ പൊട്ടിത്തെറി ഉണ്ടായി.
ഇയാളുടെ കാലിന് പരിക്കേറ്റു. തുടര്‍ന്ന് വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു. റെയില്‍വേ പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha























