വോട്ടര്‍മാര്‍ക്ക് താക്കീതുമായി സാക്ഷി മഹാരാജ് രംഗത്ത്

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന് വോട്ടര്‍മാര്‍ക്ക് താക്കീതുമായി ബിജെപി നേതാവ് സാക്ഷി മഹാരാജ്. ഉന്നാവോയിലെ എം.പിയായിരുന്ന സാക്ഷി അതേ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് ഇത്തവണ മത്സരിക്കുന്നത്.
''ഞാന്‍ ഒരു സന്യാസിയാണ്. നിങ്ങളുടെ വോട്ടിനായി അപേക്ഷിക്കുന്നു. എന്നെ നിങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍ നിങ്ങളെ ഞാന്‍ ശപിക്കും,? നിങ്ങളുടെ കുടുംബങ്ങളിലെ സന്തോഷം ഇല്ലാതാക്കും'' സാക്ഷി മഹാരാജ് പറഞ്ഞു.
സാക്ഷി മഹാരാജിന്റെ പ്രസ്താവനകള്‍ നേരത്തേയും വിവാദത്തിലായിരുന്നു. ഏപ്രില്‍ 29ന് നാലാം ഘട്ടത്തിലാണ് ഉന്നവോയില്‍ വോട്ടെടുപ്പ്.
https://www.facebook.com/Malayalivartha























