ഞെട്ടിപ്പിച്ച് കാമുകി കാമുകിമാര്‍; ഉയരമേറിയ നീന്തല്‍ കുളത്തില്‍ തൂങ്ങിക്കിടന്ന് ചുംബിച്ചു

ഞെട്ടിലോടെയാണ് ആള്‍ക്കാര്‍ ഈ ഫോട്ടോ കണ്ടത്. ഉയരമുള്ള പൂളില്‍ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ദമ്ബതികളുടെ ചിത്രം കണ്ട് ലോകം ഞെട്ടി. ഇന്‍സ്റ്റാഗ്രാമിലെ ഹോട്ട് കപ്പിള്‍സായ കെല്ലി കാസ്റ്റില്‍സും കോഡി വര്‍ക്ക് മാനും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകരെ ഞെട്ടിച്ചത്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ വന്‍വിമര്‍ശനമാണ് ദമ്ബതികള്‍ക്ക് കേള്‍ക്കേണ്ടി വന്നത്.
ഒട്ടും ഭയമില്ലാതെ ഉയരമേറിയ നീന്തല്‍ കുളത്തില്‍ തൂങ്ങി നിന്ന് ചുംബിക്കുന്ന ചിത്രം ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെ ആരാധകര്‍ ഞെട്ടുകയായിരുന്നു. കുളത്തിന്റെ ഒരറ്റത്ത് താഴേക്ക് തൂങ്ങി നില്‍ക്കുന്ന കെല്ലിയെ കൈകളില്‍ മുറുകെ പിടിച്ച കോഡി ചുംബിക്കുന്നതാണ് ചിത്രം. സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുവാന്‍ അപകടകരമായ രീതിയില്‍ കെല്ലി പോസ് ചെയ്തു എന്നാണ് ഫോളോവേഴ്‌സിന്റെ ആരോപണം. ലൈക്കുകള്‍ വാരിക്കൂട്ടുന്നതിന് ഇത്തരത്തില്‍ ആപകടകരമായ വഴികള്‍ തിരഞ്ഞെടുക്കരുതെന്നായിരുന്നു ഫോളോവേഴ്‌സിന്റെ ഉപദേശം.
എന്നാല്‍ കെല്ലി നില്‍ക്കുന്നതിന് താഴെ മറ്റൊരു നീന്തല്‍ കുളം കൂടി ഉണ്ടെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത ശേഷമാണ് ചിത്രം പകര്‍ത്തിയതെന്നും ദമ്ബതികള്‍ ആരാധകരോട് വ്യക്തമാക്കി. തെളിവു സഹിതം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചായിരുന്നു ദമ്ബതികളുടെ വിശദീകരണം.
https://www.facebook.com/Malayalivartha























