തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷുദിവസമായ 15ന് കേരളത്തിലെത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷുദിവസമായ 15ന് കേരളത്തിലെത്തും. 16നും 17നുമാണ് അദ്ദേഹത്തിന്റെ പരിപാടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി 18നുമെത്തും. തിങ്കളാഴ്ച രാഹുല്‍ തിരുവനന്തപുരത്ത് താമസിക്കും. പിറ്റേന്ന് രാവിലെ പത്തിന് പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും വൈകിട്ട് നാലിന് ആലപ്പുഴയിലും ആറിന് തിരുവനന്തപുരത്തും പ്രസംഗിക്കും. തുടര്‍ന്ന് കണ്ണൂരിലേക്ക് പോകും.
17ന് വയനാട് മണ്ഡലത്തിലാണ് പര്യടനമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സഹോദരന് വോട്ടുതേടാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി രണ്ടുദിവസം വയനാട് മണ്ഡലത്തില്‍ ചെലവഴിക്കും. 20, 21 തീയതികളിലാവും പ്രിയങ്ക എത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി 18ന് വൈകിട്ട് 7.55ന് തിരുവനന്തപുരത്തെത്തും.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ എട്ടിനാണ് സമ്മേളനം. 8.20 മുതല്‍ ഒമ്പതുവരെ അദ്ദേഹം പ്രസംഗിക്കും. രാത്രിതന്നെ മടങ്ങും.
https://www.facebook.com/Malayalivartha























