കൊച്ചി മെട്രോ സര്‍വീസ് വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിലും, മെട്രോ സ്‌റ്റേഷനുകള്‍, റൂട്ട്, ടൈമിംഗ്, നിരക്ക് തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുക

കൊച്ചി മെട്രോ സര്‍വീസ് വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിലും. പൊതുഗതാഗത സംവിധാനവുമായി മെട്രോയെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ മാപ്പില്‍ മെട്രോ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകള്‍, റൂട്ട്, ടൈമിംഗ്, നിരക്ക് തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്.
മെട്രോ സേവനങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുന്നതോടെ കൊച്ചി മെട്രോ കൂടുതല്‍ ജനകീയമാകുമെന്ന് കെഎംആര്‍എല്‍ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
https://www.facebook.com/Malayalivartha























