Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രശ്മിക്കു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണന്‍ മോചിതനായത് സ്വയം വാദിച്ച്‌... ഹൈക്കോടതി വിധിയില്‍ കൂടുതല്‍ പ്രതികരിക്കാതെ കൊല്ലപ്പെട്ട രശ്മിയുടെ പിതാവ്

13 APRIL 2019 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബിജു രാധാകൃഷ്ണനെ വെറുതെവിട്ട െഹെക്കോടതി വിധിയില്‍ കൂടുതല്‍ പ്രതികരിക്കാതെ കൊല്ലപ്പെട്ട രശ്മിയുടെ പിതാവ് കൊല്ലം രാമന്‍കുളങ്ങര വനിതാ ഐ.ടി.ഐയ്ക്കു സമീപം പൊയിലക്കട വീട്ടില്‍ പരമേശ്വരന്‍പിള്ള. എല്ലാം െദെവം കാണുന്നുണ്ടെന്നും വിധിയില്‍ സര്‍ക്കാരും കോടതിയും തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും പരമേശ്വരന്‍പിള്ള പറഞ്ഞു. 2006 ഫെബ്രുവരി നാലിനാണ് ആദ്യഭാര്യയായിരുന്ന രശ്മിയെ മരിച്ചനിലയില്‍ ബിജു രാധാകൃഷ്ണന്റെ കൊട്ടാരക്കര കുളക്കടയിലുള്ള വീട്ടില്‍ കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഡിെവെ.എസ്.പി: സി.ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രശ്മിയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. 2013 ജൂണ്‍ 16ന് കോയമ്ബത്തൂരില്‍നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ബിജുവിനെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും മാതാവ് രാജമ്മാളിന് മൂന്നു വര്‍ഷം കഠിനതടവുമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോന്‍ വിധിച്ചത്. ഇതിന് പുറമെ വിവിധ വകുപ്പുകളിലായി ഒന്‍പത് വര്‍ഷം കഠിനതടവും 2,01,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു.

തികച്ചും ആസൂത്രിതവും നിന്ദ്യവുമായ കൊലപാതകമാണ് ഒന്നാംപ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിക്കുകയും എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി കണക്കാക്കാനാവില്ലെന്നും അതുകൊണ്ടാണ് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാതെ ജീവപര്യന്തം തടവ് വിധിച്ചതെന്നും വിധിയില്‍ പറഞ്ഞിരുന്നു. ബിജുവിന്റെ കൂട്ടാളിയായിരുന്ന സോളാര്‍ കേസിലെ വിവാദനായിക സരിത എസ്. നായരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സാക്ഷിയായെത്തിയ ക്രൈംവാരിക പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ബിജു രാധാകൃഷ്ണനെയും മാതാവ് രാജമ്മാളിനെയും തെളിവുകളുടെ അഭാവത്തില്‍ െഹെക്കോടതി വെറുതെവിട്ടു.

സോളാര്‍കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ പങ്കാളിയും സോളാര്‍കേസിലെ പ്രതിയുമാണു ബിജു രാധാകൃഷ്ണന്‍. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചപ്പോള്‍ ബിജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 2014 ജനുവരിയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബിജു രാധാകൃഷ്ണനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സ്ത്രീധനത്തിനുവേണ്ടി രശ്മിയെ പീഡിപ്പിച്ചെന്ന കുറ്റത്തിനു രാജമ്മാളിന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ബിജുവിനുമേല്‍ ചുമത്തിയിരുന്നത്.

2006 ഫെബ്രുവരി മൂന്നിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രശ്മിക്കു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ബിജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കവേ ബിജു സെഷന്‍സ് കോടതി വിധിക്കെതിരേ െഹെക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീലില്‍ തനിക്കു നേരിട്ട് ഹാജരായി വാദം നടത്താന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് മുഖേന െഹെക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ബിജുവിന്റെ അപേക്ഷ െഹെക്കോടതി അനുവദിച്ചതോടെ കേസില്‍ നേരിട്ടു ഹാജരായി ബിജു രാധാകൃഷ്ണന്‍ തന്റെ വാദങ്ങള്‍ കോടതി മുമ്ബാകെ ബോധിപ്പിച്ചു. തുടര്‍ന്നാണു െഹെക്കോടതി ബിജുവിനെയും മാതാവിനെയും വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends