Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്ര മോദി തന്നെ വീണ്ടും; സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സ്വാമിനാഥന്‍ അയ്യര്‍ പറയുന്ന സാധ്യതകള്‍ ഇങ്ങനെ...

13 APRIL 2019 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സ്വാമിനാഥന്‍ അയ്യര്‍. മോദിയുടെ അധികാരത്തെ പറ്റി പറയാൻ സ്വാമിനാഥന്‍ അയ്യര്‍ നിരത്തുന്ന സാധ്യതകൾ ഇങ്ങനെ...

ഒന്നാംഘട്ട പോളിങ് കഴിഞ്ഞിരിക്കുന്നു. ആര് അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കാന്‍ താല്‍പ്പര്യമുണ്ടോ. തീര്‍ച്ചയായും. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തും. എഴുപത് ശതമാനവും സാധ്യത അവര്‍ക്കാണ്. ബിജെപിക്കു സാധ്യത കല്‍പ്പിക്കുമ്പോള്‍ അവരുടെ ശക്തി എന്താണെന്നുകൂടി വിശദീകരിക്കാമോ. നരേന്ദ്ര മോദി തന്നെ. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് അദ്ദേഹമാണ്. ബിജെപിക്കുള്ളതിനേക്കാള്‍ ജനപ്രീതി മോദിക്കുണ്ടെന്നു തോന്നുന്നു. തെരഞ്ഞെടുപ്പു ഫലത്തെ ഏറ്റവും അധികം സ്വാധീനിച്ചേക്കാവുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ മോദി വളരെ സ്വീകാര്യനാണ് എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ദേശീയതയെക്കുറിച്ചുള്ള ബിജെപിയുടെ നയങ്ങള്‍ ആത്മാര്‍ഥമാണെന്ന് കരുതണം. ബലാക്കോട്ട് തിരിച്ചടിയിലും ഉറിക്കു ശേഷമുള്ള സര്‍ജിക്കല്‍ സ്ട്രൈക്കിലും അവര്‍ അതു തെളിയിച്ചു. എന്നാല്‍ കോണ്‍ഗ്രസിനെ നോക്കൂ, അവരുടെ കാലത്തെ ഭീകരാക്രമണങ്ങള്‍ക്കൊന്നും മറുപടിയുണ്ടായില്ല. അതുകൊണ്ടു തന്നെ ബിജെപിയുടെ ദേശീയത കൂടുതല്‍ വിശ്വസനീയമാണ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിലും അവര്‍ മുന്നിലാണ്. അവരുടെ കേഡര്‍ സംവിധാനവും ഏറെ ശക്തമാണ്.

അഴിമതിവിരുദ്ധ നിലപാടിന്റെ കാര്യത്തിലും ബിജെപിയാണ് ഭേദം. ശുചിത്വം, എല്ലാവര്‍ക്കും പാചകവാതകം, വൈദ്യുതി, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവയിലെല്ലാം മോദി സര്‍ക്കാരിന്റേത് ആത്മാര്‍ഥമായ ശ്രമങ്ങളാണ്. ഇതിലും പ്രധാന കാര്യമായി ഞാന്‍ കാണുന്നത് കുറഞ്ഞ പണപ്പെരുപ്പമാണ്. ഇപ്പോള്‍ പണപ്പെരുപ്പം നാലു ശതമാനത്തിനു താഴെയാണ്. അതായത് വിലക്കയറ്റം മികച്ച തരത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നര്‍ഥം. ഇത് ചരിത്രപരമായ നേട്ടമാണ്.

മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചു പറയുമ്പോഴും ചില മേഖലകളില്‍ ഭരണ വിരുദ്ധ വികാരമുണ്ടെന്നു ഞാന്‍ സംശയിക്കുന്നു. പക്ഷേ അധികാരത്തിലേക്ക് യുപിഎ എത്തണമെങ്കില്‍ തൂക്കുസഭയുടെ സാഹചര്യമുണ്ടാവണം. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സാധ്യതയില്ല. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പലരും സംശയമുന്നയിക്കുന്നു. ചരിത്രപരമായി കോണ്‍ഗ്രസ്സിനുണ്ടായിരുന്ന ഒരു മുന്‍തൂക്കം അവസാനിച്ചുകൊണ്ടിരിക്കുന്നത് അവരെ ബാധിക്കും. മുസ്ലിം, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങളില്‍ നിന്ന് വന്‍തോതിലാണ് അവര്‍ക്കു വോട്ടു കിട്ടിക്കൊണ്ടിരുന്നത്. അത് അവസാനിച്ചിരിക്കുന്നു.

കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം രാഹുലാണെന്നു ഞാന്‍ പറയും. നെഹ്റു, ഇന്ദിര, രാജീവ്, സോണിയ തുടങ്ങിയ നേതാക്കളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മികച്ചവരായിരുന്നു. എന്നാല്‍ രാഹുലിനെ സംബന്ധിച്ച് അയാള്‍ കോണ്‍ഗ്രസ്സിന്റെ ശക്തിയല്ല, ബാധ്യതയാണ്. മോദി ജനങ്ങളുമായി നന്നായി ആശയവിനിമയം നടത്തുന്നു. ജനങ്ങളുടെ പ്രതികരണം മനസ്സിലാക്കാന്‍ മോദിക്കു കഴിവുണ്ട്. മോദി സ്വാഭാവികമായി മുന്നേറിവന്ന നേതാവാണ്. എന്നാല്‍ രാഹുല്‍ നേതാവാക്കപ്പെട്ട വ്യക്തിയാണ്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends