സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ മരണപ്പെട്ടു. പെരിയ ബസ് സ്‌റ്റോപ്പിനു സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ രജില്‍ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പെരിയ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്കു സഹോദരി രജിന (22)ക്കൊപ്പം വരികയായിരുന്ന രജില്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പെരിയ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ രജില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha























