വര്‍ക്കല കണ്വാശ്രമം മഠത്തില്‍ ഭഗവതി ക്ഷേത്രോത്സവ എഴുന്നള്ളിപ്പിനിടെ പുത്തന്‍കുളം 'മോദി'യുടെ കണ്ണിൽ ഹെഡ്‌ലൈറ്റ് അടിച്ചതോടുകൂടി കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; മൂന്നുപേരെ പുറത്തിരുത്തി ആന ഇടഞ്ഞോടിയത് രണ്ട് കിലോമീറ്ററോളം; കണ്മുന്നിൽ മരണംകണ്ട ഭീതിയോടെ നാട്ടുകാർ

രാത്രി 7 മണിയോടെയാണ് സംഭവം. രാത്രി എതിരെ വന്ന ബൈക്കിന്റെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം കണ്ണിലടിച്ചതോടെ ആന വിരണ്ടതാകാമെന്നാണ് പോലീസ് പറയുന്നത്. ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ മൂന്നുപേരെ പുറത്തിരുത്തിയാണ് ആന ഇടഞ്ഞോടിയത്. രണ്ട് കിലോമീറ്ററിലധികം ദൂരമാണ് ആന ഇടഞ്ഞോടിയത്. വര്‍ക്കല കണ്വാശ്രമം മഠത്തില്‍ ഭഗവതി ക്ഷേത്രോത്സവ എഴുന്നള്ളിപ്പിനിടെയാണ് ആന പരിഭ്രാന്തനായി ഓടിയത്. എഴുന്നള്ളിപ്പിന്റെ ഭാഗമായി മൂന്നു പേര്‍ ആനപ്പുറത്തുണ്ടായിരുന്നു. പുത്തന്‍കുളം മോദി എന്ന ആനയാണ് ഇടഞ്ഞത്. രണ്ടു കിലോമീറ്ററോളം ദൂരം ഓടിയ മോദിയാന സ്വയം ശാന്തനാവുകയായിരുന്നു.
പാലച്ചിറയ്ക്കു സമീപം ഒരു പുരയിടത്തിലാണ് ആനയെ പിന്നെ കണ്ടെത്തിയത്. ഇതിനിടയില്‍ ആനപ്പുറത്തുണ്ടായിരുന്ന മൂന്നും പേരും താഴേയ്ക്ക് ചാടി രക്ഷപ്പെട്ടു. ഇവര്‍ക്ക് പരുക്കില്ല. തുടര്‍ന്നു പാപ്പാന്മാര്‍ ആനയെ തളച്ചു. എലിഫന്റ് സ്‌ക്വാഡും പിന്നാലെ എത്തി.
https://www.facebook.com/Malayalivartha























