Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയുടെ വിവാഹേതര ബന്ധത്തിൽ മനംനൊന്ത് സൈനികൻ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ രണ്ടാം പ്രതി; വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞ് ജോലി സ്ഥലത്തേയ്ക്ക് വൈശാഖ് പോയതോടെ അഞ്ജന വീണ്ടും കാമുകനായ അമിതാബുമായി അടുത്തു, പിന്നാലെ നീ അടുത്ത തവണ അവധിക്ക് വരുമ്പോള്‍ ലാളിക്കുന്നത് നിന്റെ കുഞ്ഞിനെയല്ല, എന്റെ കുഞ്ഞിനെയാവുമെന്ന് വൈശാഖിന് അമിതാബിന്റെ ഭീഷണിയും...

13 APRIL 2019 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സൈനികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അഞ്ജന രണ്ടാം പ്രതി. കഴിഞ്ഞ മാർച്ച് 19നാണ് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാംപിൽ സ്വന്തം തോക്കില്‍ നിന്നും വെടിയുതിര്‍ത്ത് വൈശാഖ് എന്ന 28കാരൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ആര്യനാട് വിപിനാലയത്തില്‍ അമിതാഭി(26)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് ഒന്നാം പ്രതി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ വൈശാഖിന് ജോലിസ്ഥലത്തേക്ക് തിരികെ പോകേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ഭാര്യ അഞ്ജന മുൻ കാമുകൻ അമിതാഭുമായി വീണ്ടും അടുക്കുന്നത്. ഇൗ സമയം അമിതാഭ് ഒരു കേസിന്റെ ഭാഗമായി സസ്പെൻഷനിലായിരുന്നു. അഞ്ജനയുമായുള്ള ബന്ധം ഗുജറാത്തിലുള്ള വൈശാഖിനെ അറിയിക്കുന്നതും അമിതാഭാണ്. ഫോൺ വിളിച്ച് വൈശാഖിനോട് പറഞ്ഞിങ്ങനെ...

‘ഞാന്‍ അമിതാഭ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്പോള്‍ ലാളിക്കുന്നത് നിന്റെ കുഞ്ഞിനെയല്ല, എന്റെ കുഞ്ഞിനെയാവും.’ ഇതായിരുന്നു അമിതാഭിന്റെ വാക്കുകള്‍. ഒരു പട്ടാളക്കാരനായിട്ട് പോലും വൈശാഖിനെ ഇൗ വാക്കുകൾ മാനസികമായി തളർത്തി. ഭാര്യ തന്നെ വ‍ഞ്ചിച്ചു എന്ന തിരിച്ചറിവാണ് ഇയാളെ ആത്മഹതിയിൽ കൊണ്ടെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ട് മുൻപ് വൈശാഖ് സഹോദരന് ഈ വിശദാംശങ്ങള്‍ ചേര്‍ത്ത് സന്ദേശം അയച്ചിരുന്നു. ഇതാണ് പൊലീസിന് ഇപ്പോൾ തെളിവായത്.

വിവാഹ ശേഷം വൈശാഖ് ജോലി സ്ഥലത്തേക്ക് മടങ്ങിയതോടെ ഭാര്യ അഞ്ജന സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്തൃവീട്ടില്‍ നിന്നു കൊണ്ടുവന്ന 17 പവന്‍ സ്വര്‍ണം ഇവർ അമിതാഭിനു നല്‍കിയിരുന്നു. ഇൗ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടിലാണ് അമിതാഭ് ഇതിന് മുൻപും പല പെൺകുട്ടികളെയും ചതിയിൽ വീഴ്ത്തിയതായി അറിയുന്നത്.

വിവാഹ നിശ്ചയത്തിനുശേഷം അമിതാഭ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു. 'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്', അമിതാബിന് ഈ സന്ദേശം അയച്ച ശേഷമായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ. അമിതാബ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന പെൺകുട്ടിയെയാണ്. ഇത്തരത്തിൽ ഒട്ടേറെ പെൺകുട്ടികൾ ഇയാളുടെ വലയിൽ വീണിരുന്നു. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. വെള്ളനാടുള്ള കാമുകിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുമ്പോഴാണ് റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി അമിതാഭ് സൈനികന്റെ മരണത്തില്‍ അറസ്റ്റിലാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends