മാളിന്‍റെ മൂന്നാം നിലയില്‍ നിന്നും അഞ്ചുവയസുകാരനായ ബാലനെ തള്ളിയിട്ടു ; യുവാവ് പിടിയിൽ

അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മാളിന്‍റെ മൂന്നാം നിലിയല്‍ നിന്നാണ് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത് . അമേരിക്കയിലെ മിനെസോട്ടാ മാളിലാണ് സംഭവം. ഇമ്മാനുവേല്‍ ദേഷ്വാന്‍ എന്നയാളാണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ രക്ഷപ്പെടടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
മാളിന്‍റെ മൂന്നാംനിലയില്‍ നിന്നും കുട്ടി വീണെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച സന്ദേശം. പിന്നീടാണ് കുട്ടിയെ ഇമ്മാനുവേല്‍ ഉന്തിയിട്ടതാണെന്ന് സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയത്. അതേസമയം , പ്രതിക്ക് കുട്ടിയുമായോ കുട്ടിയുടെ കുടുംബവുമായോ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി . എന്നാൽ സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു .
https://www.facebook.com/Malayalivartha























