ഗർഭിണിയെ അന്യസംസ്ഥാന തൊഴിലാളികൾ ചേർന്ന് പീഡനത്തിനിരയാക്കാൻ ശ്രമം; കമ്പിളിപുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അറസ്റ്റിൽ

കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിൽ ഗർഭിണിയെ അന്യസംസ്ഥാന തൊഴിലാളി പീഡനത്തിനിരയാക്കാൻ ശ്രമിച്ചു. വീടുകള്‍ തോറും കമ്പിളിപുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദിനെ കൊട്ടാരക്കര പൊലീസ് പിടികൂടി. സംഘത്തില്‍ നാല് പേരുണ്ടെന്നും ബാക്കി മൂന്ന് പേരെ പിടികൂടാന്‍ ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























