ചവറയിൽ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം; രണ്ട് ഫ്ലോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

ചവറ തെക്കുംഭാഗത്ത് സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം. പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. രണ്ട് ഫ്ലോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റൂമുകളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ റിസോര്‍ട്ട് അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ ആളപായം ഒഴിവായി.
കായലില്‍ മത്സ്യബന്ധനം നടത്തിവന്ന തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. അവര്‍ റിസോര്‍ട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീകെടുത്തിയതിനാല്‍ മൂന്നാമത്തെ ഫ്ലോട്ടിംഗ് ഹൗസിലേക്ക് തീ പടരുന്നത് തടയാനായി. പത്തോളം ഫ്ലോട്ടിംഗ് ഹൗസുകള്‍ കായലിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























