വിമാനത്താവളം വഴിയുള്ള കള്ളക്കടത്തില്‍ ഏര്‍പ്പെട്ട നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ

വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരാണ് പിടിയിലായവർ. റോണി, റബീൽ , നബിൻ, ഫൈസൽ എന്നീ ജീവനക്കാരാണ് പിടിയിലായത്. ഇവർക്ക് പുറമേ , കള്ളക്കടത്ത് ഏജന്‍റ് ഉബൈസും പിടിയിലായി. വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന്റെ ഇടനിലക്കാരനാണ് ഉബൈസെന്ന് ഡിആർഐ വിശദമാക്കി. വിമാനത്താവളം വഴി 100 കിലോ സ്വർണം കടത്തിയെന്ന് ഡിആര്‍ഐ വ്യക്തമാക്കി . മറ്റൊരു ജീവനക്കാരനായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha






















